UPDATES

ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുക്കള്‍ പശുവിനെ കൊല്ലുന്നവരെന്ന് ഉത്തരഖണ്ഡ് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ബീഫ് വിവാദത്തിന് എരിവ് പകര്‍ന്ന് ഉത്തരഖണ്ഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്തിന്റെ വിവാദ പ്രസ്താവന. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും അവര്‍ ഏത് സമുദായക്കാരാണെങ്കിലും ആണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ ഹരീഷ് റാവത്ത് പറഞ്ഞു. ഉത്തരഖണ്ഡില്‍ പശുഘാതകര്‍ക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പശുവിനെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴുത്തുകള്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കുകയും വയ്‌ക്കോല്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്തിട്ടുള്ള ഏക സംസ്ഥാനം ഉത്തരഖണ്ഡാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പശുവിന്റെ പേരില്‍ ഇന്ത്യയില്‍ വര്‍ദ്ധിക്കുന്ന വര്‍ഗീയ പ്രശ്‌നങ്ങളിലും മറ്റും കേന്ദ്ര സര്‍ക്കാരിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസിന് എതിരാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍