UPDATES

എഡിറ്റര്‍

കലാം മഹാനല്ല

അഴിമുഖം പ്രതിനിധി

ജനങ്ങളുടെ പ്രസിഡന്റ്, മിസൈല്‍ മാന്‍ അങ്ങനെ നിരവധി വിശേഷണങ്ങളാണ് അന്തരിച്ച മുന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിന് വാര്‍ത്താ മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍കിയത്. ഹിന്ദു ഭൂരിപക്ഷമായ ഒരു രാജ്യത്തിന്റെ മിസൈല്‍, ആണവ ആഗ്രഹങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ഒരു മുസ്ലിം ശാസ്ത്രജ്ഞന്‍. 2002 ജൂലായില്‍ അദ്ദേഹം വാജ്‌പേയി സര്‍ക്കാരിന്റെ മാത്രമല്ല സംഘപരിവാറിന്റേയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റേയും പൂര്‍ണപിന്തുണയോടെ പ്രസിഡന്റ് ആയതിനെ കുറിച്ചായിരുന്നു മിക്ക റിപ്പോര്‍ട്ടുകളും. പക്ഷേ അതേ വര്‍ഷം ആദ്യം അരങ്ങേറിയ ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിശബ്ദതയെ കുറിച്ച് ആരും എഴുതി കണ്ടില്ല. കഴിഞ്ഞ വര്‍ഷം ആര്‍എസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനം സന്ദര്‍ശിച്ച കലാം അതിന്റെ സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഇന്ത്യയുടെ ശാസ്ത്ര അധികാര സംവിധാനത്തില്‍ വളര്‍ന്നത് ആണവ ആയുധവല്‍ക്കരണവും മിസൈല്‍ വികസനവും എന്ന അജണ്ടയുടെ പിന്തുണയോടെയാണ്.

കൂടുതല്‍ വായിക്കാന്‍

http://www.dailyo.in/politics/apj-abdul-kalam-missile-man-sangh-parivar-pokhran-nuclear-test-indira-gandhi/story/1/5293.html 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍