UPDATES

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയില്ല: കേരളത്തിനുള്ള എപിഎല്‍ അരിവിതരണം കേന്ദ്രം നിര്‍ത്തി

അഴിമുഖം പ്രതിനിധി

കേരളം ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്തതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കി വരുന്ന അരി വിതരണം നിര്‍ത്തി. കിലോയ്ക്ക് ഒന്‍പതു രൂപയ്ക്ക് നല്‍കിയിരുന്ന അരിക്ക് ഇനി മുതല്‍ 23 രൂപയാകും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അതിന് കേരളം തയാറായില്ലെന്നും ഇതേത്തുടര്‍ന്നാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് പറയുന്നത് നിയമം നടപ്പിലാക്കാന്‍ സംസ്ഥാനം ഏപ്രില്‍ മാസം വരെ സമയം ചോദിച്ചതാണ്. കുറ്റമറ്റ രീതിയില്‍ അത് നടപ്പിലാക്കാനാണ് അത്രയും സമയം ആവശ്യപ്പെട്ടത്. പക്ഷേ കേന്ദ്രസര്‍ക്കാര്‍ അത് അനുവദിച്ചില്ലെന്നുമാണ്

കേന്ദ്രത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ ഭക്ഷ്യ സുരക്ഷാനിയമം നടപ്പിലാക്കുമെന്നും പ്രതിസന്ധി മറികടക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. കൂടാതെ റേഷന്‍ സംവിധാനത്തെ താറുമാറാക്കാന്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍