UPDATES

എഡിറ്റര്‍

ബോയ്കോട്ട് ട്രംപ്: മൊബൈല്‍ ആപ്പുമായി എതിരാളികള്‍

അഴിമുഖം പ്രതിനിധി

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഇടപാടുകളില്‍ നിങ്ങളുടെ പണം എത്തുന്നില്ല എന്നുറപ്പാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് റെഡി. ട്രംപിനെതിരായ ജനാധിപത്യസഖ്യമാണ് ബോയ്‌കോട്ട് ട്രംപ് എന്ന പേരില്‍ സൗജന്യ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഐഫോണുകള്‍, ഐപ്പാഡുകള്‍, ആന്‍ഡ്രോയിഡുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പില്‍ 250 കമ്പനികളുടെ വിവരങ്ങളും അടങ്ങിയിട്ടുണ്ട്.

ഈ കമ്പനികള്‍ക്ക് ട്രംപുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. ട്രംപിനെ സഹായിക്കുകയോ അല്ലെങ്കില്‍ ബന്ധപ്പെട്ടിരിക്കുകയോ ചെയ്യുന്ന ഒരു ഡസനോളം വന്‍കിട കമ്പനികളെ ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയില്‍ ചിലവ നിങ്ങളെ അമ്പരപ്പിക്കുന്നവയുമാണ്. ട്രംപ് വിരുദ്ധ പ്രചാരണത്തിന്റെ ആദ്യഘട്ടം മാത്രമാണിതെന്ന് ഡെമോക്രാറ്റിക് സഖ്യത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നാതെ ലെമര്‍ പറയുന്നു.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/eITk7L

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍