UPDATES

ഇന്ത്യ

ജോലിക്ക് കൂലി: ഹൈദരാബാദ് സര്‍വകലാശാല വിസി അപ്പാ റാവുവിന് പുരസ്കാരം

രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണ കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് അപ്പ റാവു.

ഒടുവില്‍ ചെയ്ത ജോലിക്ക് ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അപ്പ റാവു പോഡില്ലയ്ക്ക് കൂലി കിട്ടി. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ വച്ച് രാജ്യത്തിന് ശാസ്ത്ര, സാങ്കേതിക രംഗത്ത് നല്‍കിയ മികച്ച സംഭാവനകള്‍ മാനിച്ച് എട്ട് ശാസ്ത്രകാര•ാര്‍ക്ക് നല്‍കപ്പെട്ട പ്രധാനമന്ത്രിയുടെ അവാര്‍ഡുകളില്‍ ഒന്ന് അദ്ദേഹത്തിന് ലഭിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണ കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് അപ്പ റാവു. അപ്പ റാവുവിന് ‘നൂറ്റാണ്ടിലെ പ്രഗത്ഭ ശാസ്ത്രകാരനുള്ള ബഹുമതി’ നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കിലും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സംയുക്ത പ്രതിഷേധ കമ്മിറ്റി കടുത്ത വിയോജിപ്പ് പത്രക്കുറിപ്പിലൂടെ പ്രകടിപ്പിച്ചു.

അപ്പ റാവു ആശയങ്ങള്‍ മോഷ്ടിച്ച ആളാണെന്നും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെന്നും ജെഎസി ആരോപിച്ചു. എസ്‌സി/എസ്ടി പീഢനനിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടിട്ടുള്ള ആളാണ് അപ്പ റാവു എന്നും അവര്‍ ആരോപിച്ചു. കടുത്ത ഭാഷയിലാണ് അപ്പ റാവുവിനെതിരെ ജെഎസി പത്രക്കുറിപ്പ് ഇറക്കിയത്. ‘2016 ജനുവരി 17ന് രോഹിത് വെമുലയുടെ സാമൂഹിക-രാഷ്ട്രീയ-സ്ഥാപനവല്‍കൃത കൊലപാതകത്തിന് ശേഷം രാജ്യത്തെമ്പാടും ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പല കോമാളികളും മുന്നോട്ടു വന്നിട്ടുണ്ട്. ബിജെപിയിലെ തന്റെ യജമാ•ാരെ സേവിച്ചതിനുള്ള പ്രതിഫലമാണ് അത്തരത്തിലുള്ള ഒരു കോമാളിയായ അപ്പ റാവു പോഡില്ലെയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഊഴം വരുന്നതിന് മുമ്പും നിരവധി വൈജ്ഞാനികരെ കടത്തിവെട്ടിയുമാണ് ഈ മനുഷ്യന് പുരസ്‌കരാം കിട്ടയത് എന്ന കാര്യം വിസ്മരിക്കപ്പെടരുത്.

കാമ്പസില്‍ ഉയര്‍ന്നുവരുന്ന ദളിത് പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു സര്‍ക്കാരാണ് ഇത് ചെയ്തിരിക്കുന്നത്. അപ്പ റാവു ചുമതലയേറ്റതിന് ശേഷം മാത്രമാണ് കാമ്പസിലെ സ്ഥിതിഗതികള്‍ മോശമായത്. ശാസ്ത്രീയ മനോഭാവങ്ങളുടെ ഊര്‍ജ്ജത്തിന് അപമാനമാണ് അപ്പ റാവു എന്നതാണ് ഈ ശാസ്ത്ര പുരസ്‌കാരം അദ്ദേഹത്തിന് നല്‍കുന്നതിലെ ഏറ്റവും വലിയ ദുരന്തം. അശാസ്ത്രീയ ജാതി സമ്പ്രദായത്തിന്റെ വിശ്വാസിയാണ് എന്ന് അപ്പ റാവു എന്ന് മാത്രമല്ല, ആശയങ്ങള്‍ മോഷ്ടിക്കുന്ന ഒരു രണ്ടാം കിട പണ്ഡിതനാണ് അദ്ദേഹം എന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ടതാണ്. മൊത്തം ശാസ്ത്ര സമൂഹത്തിന് അപമാനമാണ് അപ്പ റാവു പോഡില്ല,’ എന്ന് ജെഎസിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (കാണ്‍പൂര്‍), ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയറിട്ടിക്കല്‍ സയന്‍സസ് (ബംഗളൂരു), ഹരീഷ്-ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (അലഹബാദ്), ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (കൊല്‍ക്കത്ത), ജവഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ കാമ്പസിലെ അക്കാദമിക സ്വാതന്ത്ര്യം ഹനിച്ചതിന്റെ പേരില്‍ അപ്പ റാവുവിനെ വിമര്‍ശിച്ചിട്ടുണ്ട്. നീതി ലഭിക്കുന്നതുവരെ അപ്പ റാവുവിനെ വൈസ് ചാന്‍സിലര്‍ തസ്തികയില്‍ നിന്നും പുറത്താക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ജെഎസി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍