UPDATES

Latest News

ഐ ഫോണ്‍11: കാമറയിലും ബാറ്ററിയിലും വെല്ലുവിളി ഉയര്‍ത്തി വിപണി കീഴടക്കാന്‍ ആപ്പിള്‍

ഇന്നലെയാണ് ഐ ഫോണ്‍ പുതിയ സീരിസുകള്‍ പുറത്തിറക്കിയത്.

ബാറ്ററി ക്ഷമതയുടെ കാര്യത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് ആപ്പിള്‍ ഐ ഫോണ്‍ 11 പുറത്തിറക്കിയത്. ക്യാമറ, ഡിസ്‌പ്ലേ ബയോണിക് പ്രോസസര്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കവര്‍ എന്നിവയാണ് ഇന്നലെ പുറത്തിറക്കിയ ഐ ഫോണ്‍ 11 സീരീസിൻ്റെ പ്രത്യേകതകളായി പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ്   ഇന്റര്‍നെറ്റില്‍ ചര്‍ച്ച നടക്കുന്നത്. പ്രോസസറിന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ ആപ്പിള്‍ മറ്റ് ഫോണുകളില്‍നിന്ന് വളരെ മുന്നിലാണ്.

വലിപ്പത്തില്‍ ടാബ്ലറ്റിന് തൊട്ടടുത്ത് നില്‍ക്കുന്ന അത്യുഗ്രന്‍ ഐ ഫോണ്‍ 11 സീരിസുകള് , മൊബൈല്‍ ഗെയിമുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സ്വീകാര്യമായിരിക്കും. പുതിയ ഫോണിലെ ഡിസ്‌പ്ലെ, നവംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ ടിവിയുടെ  വിപണി  സാധ്യതകളെയും വര്‍ദ്ധിപ്പിക്കും. ഐ ഫോണ്‍ 11 ന്റെ ഭാഗമായി പ്രോ, പ്രോ മാക്‌സ് എന്നിവയാണ് പുറത്തിറിക്കിയിട്ടുള്ളത്.

കാമറകളിലെ സവിശേഷത

പ്രോ മോഡലുകളിലെ ത്രിതല കാമറ സംവിധാനമാണ് പുതിയ ഫോണുകളുമായി സവിശേഷത. ആദ്യമായാണ് ആപ്പിള്‍ വൈഡ് ആങ്കിള്‍ ലെന്‍സുകളും ടെലിഫോട്ടോ ലൈന്‍സുകളുമായി ചേര്‍ത്ത് അവതരിപ്പിക്കന്നത്. ഇത് ഫോട്ടോഗ്രാഫിയെ സംബന്ധിച്ച് വലിയ സാധ്യതകളാണ് തുറക്കുന്നത്. ലാന്റ് സ്‌കെയ്പ്പുകളും പ്രോട്രൈറ്റ് പടങ്ങളും ഒരേ പോലെ പകര്‍ത്താനുള്ള സാധ്യത ഇതോടെ ഉണ്ടാകും. ഇതിന് പുറമെ തിരശ്ചിനമായ ഫ്രെയിമില്‍ സെല്‍ഫി എടുക്കാനും സാധിക്കും. ഐ ഫോണ്‍ 10 മുകളിലുള്ള ഫോണുകളില്‍ വെര്‍ട്ടിക്കല്‍ ഫ്രെയിമുകളില്‍ പ്രോട്രെയിറ്റ് മോഡുകള്‍ മാത്രമാണുള്ളത്.

മുഖ്യ കാമറയില്‍ നിന്ന് അള്‍ട്രാ വൈഡ് ആങ്കിളുകളിലേക്കും ടെലിഫോട്ടോ സെന്‍സറിലേക്കും അനായാസമായി മാറാന്‍ കഴിയുന്ന രീതിയിലുള്ള സോഫ്റ്റ് വെയറുകളാണ് ക്യാമറയുമായി ബന്ധപ്പെട്ടുള്ളത്. എല്ലാ ക്യാമറകളും 12 മെഗാ പിക്‌സലാണ് ഉള്ളത്. പിന്നോട്ട് നീങ്ങാതെ അല്‍പം സൂം ഔട്ട് ചെയ്യാനുമുള്ള സൗകര്യം ഈ ഫോണുകളില്‍ ഉണ്ട്

കാമറയിലെ മറ്റൊരു സവിശേഷത നൈറ്റ് മോഡാണ്. വെളിച്ചകുറവുള്ള സാഹചര്യങ്ങളെ സ്വയം തിരിച്ചറിഞ്ഞ് അതിന് അനുസരിച്ച് ക്രമീകരണങ്ങള്‍ വരുത്താന്‍ കഴിയുന്ന തരത്തിലാണിത്. ഫോട്ടോകളിലെ ബ്രൈറ്റ് നെസ് വെളിച്ചത്തിന് അനുസരിച്ച് ക്രമീകരിക്കാനും ഇതുമൂലം കഴിയും.

കൂട്ടികിട്ടുന്ന ബാറ്ററിയുടെ ആയുസ്സ്

ദീര്‍ഘ നേരം നിലനില്‍ക്കുന്ന ബാറ്ററിയാണ് ഐ ഫോണ്‍ 11പ്രോയുടെയും 11 പ്രോ മാകസിന്റെയും സവിശേഷത. ഐ ഫോണ്‍ 11 പ്രോ മറ്റ് ഐ ഫോണ്‍ Xs നെക്കാള്‍ നാല് മണിക്കൂറുകള്‍ കൂടുതല്‍ ബാറ്ററി നില്‍ക്കുമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. ഐ ഫോണ്‍ 11 പ്രോ മാക്‌സിന് ഐഫോണ്‍ Xs മാക്‌സിനെക്കാള്‍ ആഞ്ച് മണിക്കൂര്‍ ബാറ്ററി ആയുസ്സുണ്ടാകുമെന്നും ആപ്പിള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഐ ഫോണ്‍ Xr നെ അപേക്ഷിച്ച് ഐ ഫോണ്‍ 11 ന് ഒരു മണിക്കൂറില്‍ കൂടുതല്‍ ബാറ്ററി ചാര്‍ജ്ജ് നിലനില്‍ക്കും. ഐ ഫോണ്‍ Xr ന് നേരത്തെ തന്നെ ബാറ്ററി ആയുസ്സ് മികച്ചതായിരുന്നു.

എന്നാല്‍ ബാറ്ററി ആയുസ്സിന്റെ കാര്യത്തില്‍ മറ്റ് കമ്പനികള്‍ ആപ്പിളിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ അത് ഐ ഫോണുകള്‍ പ്രോ യോ മാക്‌സോ വാങ്ങാന്‍ പറ്റാത്ത സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കളെ സംബന്ധിച്ച് പ്രധാനമായിരിക്കും.
ബാറ്ററിയുടെ ആയുസ്സ് കൂടാൻ  കാരണം എ 13 ബയോണിക് ചിപ് ആണ്. ഇതുവരെ ആപ്പിള്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും കാര്യക്ഷമമായ ചിപ്പാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 40 ശതമാനത്തോളം കാര്യക്ഷമത കൂടുതലാണെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. പ്രവര്‍ത്തിക്കാത്ത ഭാഗങ്ങളിലേക്കുള്ള കറന്റ് വിച്ഛേദിക്കാന്‍ കഴിയുന്ന തരത്തിലാണ് കമ്പനി ചിപ്പിന്റെ ഡിസൈന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ജോയല്‍ ജോര്‍ജ്

ജോയല്‍ ജോര്‍ജ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍