UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ആപ്പിള്‍ കമ്പനിയും ആയുധ നിയന്ത്രണ കരാറും

Avatar


1977 ജനുവരി 3
ആപ്പിള്‍ കമ്പനി ഒന്നാകുന്നു

സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വോസ്‌ന്യാക്, റൊണാള്‍ഡ് വെയിന്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച ആപ്പിള്‍ കമ്പനി, അതിന്റെ രൂപീകരണത്തിന് ഒരുവര്‍ഷത്തിനുശേഷം 1977 ജനുവരി 3 ന് apple inc എന്ന പേരില്‍ ഏകീകരിക്കപ്പെട്ടു. 2007 ജനുവരി 9 ന് apple inc സാംസംഗ് ഇലകേ്‌ട്രോണിക്‌സിനു പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനിയായി സ്ഥാനം നേടി. 700 ബില്യണ്‍ യുഎസ് ഡോളറിനു മുകളില്‍ ആസ്തിയുള്ള ലോകത്തിലെ ആദ്യത്തെ ഐ ടി കമ്പനിയായി ആപ്പിള്‍ മാറി.

1993 ജനുവരി 3
ആയുധനിയന്ത്രണ കരാറില്‍ റഷ്യയും യുഎസും ഒപ്പുവയ്ക്കുന്നു

റഷ്യയും അമേരിക്കയും 1993 ജനുവരി 3 ന് തന്ത്രപ്രധാനമായ ആയുധങ്ങളുടെ ഉത്പാദനം കുറയ്ക്കാനും ഉപയോഗത്തില്‍ നിയന്ത്രണം വരുത്തുന്നതുമായ ബന്ധപ്പെട്ട സ്റ്റാര്‍ട്ട്-II (സ്ട്രാറ്റജിക് ആംസ് റിഡക്ഷന്‍ ട്രീറ്റി) കരാറില്‍ ഒപ്പുവച്ചു.

ഈ കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്ക് നിരോധനം വരുത്താന്‍ തീരുമാനമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍