UPDATES

സയന്‍സ്/ടെക്നോളജി

മേക്ക് ഇന്‍ ഇന്ത്യയില്‍ ആപ്പിള്‍ ആദ്യം കൊണ്ടുവരുന്നത് ഐ ഫോണ്‍ എസ്ഇ

തായ്‌വാനിലെ മാനുഫാക്ച്വറിംഗ് പങ്കാളിയായ വിസ്ട്രണ്‍ കോര്‍പുമായി ചേര്‍ന്ന് ബംഗളൂരുവില്‍ പ്ലാന്റ് സ്ഥാപിക്കുകയാണ് ആപ്പിള്‍.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആപ്പിള്‍ ഇന്ത്യയില്‍ ആദ്യം നിര്‍മ്മിക്കാനുദ്ദേശിക്കുന്നത് ഐ ഫോണ്‍ എസ്ഇ. തായ്‌വാനിലെ മാനുഫാക്ച്വറിംഗ് പങ്കാളിയായ വിസ്ട്രണ്‍ കോര്‍പുമായി ചേര്‍ന്ന് ബംഗളൂരുവില്‍ പ്ലാന്റ് സ്ഥാപിക്കുകയാണ് ആപ്പിള്‍. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന മൊബൈല്‍ ഫോണ്‍ വിപണിയായ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആപ്പിളിന്റെ നീക്കം. മറ്റൊരു വലിയ വിപണിയായ ചൈനയില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന കുറഞ്ഞിരിക്കുകയാണ്.

ഇന്ത്യയില്‍ ഉല്‍പ്പാദന ചിലവ് കുറവായത് ഏറെ ഗുണം ചെയ്യുമെന്നാണ് ആപ്പിളിന്റെ വിലയിരുത്തല്‍. നികുതി ഇളവ് സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റുമായി സംസാരിച്ച് വരുകയാണെന്ന് ആപ്പിള്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. പാര്‍ട്‌സ് കൊണ്ടുവന്ന് അസംബിള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ ഇന്ത്യയില്‍ മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം വരെ ഫോണുകള്‍ നിര്‍മ്മിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. അതേസമയം ഐ ഫോണ്‍ എസ്ഇ അല്ലാതെ മറ്റേതൊക്കെ ഫോണുകളാണ് ഇവിടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. 28,433 രൂപയാണ് നിലവില്‍ എസ്ഇ ഐ ഫോണുകള്‍ക്ക് ഇട്ടിരിക്കുന്ന ഓണ്‍ലൈന്‍ വില. വര്‍ഷം 25 ലക്ഷം ഐ ഫോണുകളാണ് ആപ്പിള്‍ ഇന്ത്യയിലെത്തിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍