UPDATES

വായിച്ചോ‌

സ്റ്റീവ് ജോബ്‌സിന്റെ അന്ത്യാഭിലാഷമായ സ്‌പെയ്‌സ് ഷിപ്പ് മാതൃകയിലുള്ള ക്യാമ്പസിലേക്ക് ‘ആപ്പിള്‍’ മാറുന്നു

കാലിഫോര്‍ണിയയില്‍ നിര്‍മ്മാണം പൂര്‍ത്തിയായികൊണ്ടിരിക്കുന്ന ക്യാമ്പസിലേക്ക് ഏപ്രില്‍ മുതല്‍ ‘ആപ്പിള്‍’ കുടിയേറി തുടങ്ങും

ഒടുവില്‍ ബഹിരാകാശനൗകയുടെ രൂപത്തില്‍ കാലിഫോര്‍ണിയയില്‍ നിര്‍മ്മിക്കുന്ന സ്റ്റീവ് ജോബ്‌സിന്റെ സ്വപ്‌ന മന്ദിരത്തിലേക്ക് ആപ്പിള്‍ കുടിയേറുന്നു. 2.9 ദശലക്ഷം ചതുശ്ര അടി വലിപ്പമുള്ള പുതിയ കെട്ടിടത്തിലേക്ക് വരുന്ന ഏപ്രില്‍ മുതല്‍ ജീവനക്കാര്‍ എത്തിത്തുടങ്ങുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. 2011-ല്‍ സ്റ്റീവ് ജോബ്‌സ് പങ്കെടുത്ത അവസാനത്തെ പൊതുചടങ്ങായ കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലെ നഗരകൗണ്‍സില്‍ യോഗത്തില്‍ വച്ചാണ് ശൂന്യാകാശപേടകത്തിന്റെ രൂപവും മരങ്ങള്‍ നിറഞ്ഞ പാര്‍ക്കിംഗ് മേഖലയും ഉള്ള കെട്ടിടം എന്ന ആശയം ജോബ്‌സ് മുന്നോട്ടു വച്ചത്. ചടങ്ങ് കഴിഞ്ഞ് നാല് മാസത്തിന് ശേഷം ജോബ്‌സ് അന്തരിച്ചിരുന്നു.

ആയിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയത്തിന് തങ്ങളുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ പേര് നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചു. കേട്ടിട നിര്‍മ്മാണത്തില്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ ആപ്പിള്‍ നേരിട്ടിരുന്നു. ബജറ്റുകള്‍ കൈവിട്ടുപോവുകയും മറ്റ് തടസങ്ങള്‍ നേരിടുകയും ചെയ്തതിനാല്‍ 2015-ല്‍ പൂര്‍ത്തിയാകുമെന്ന് മതിക്കപ്പെട്ടിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയി. മൊത്തം നിര്‍മ്മാണ ചിലവ് അഞ്ച് ബില്യണ്‍ ഡോളര്‍ ആയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്തിരുന്നാലും ലോകത്തിലെ ഏറ്റവും മികച്ച ഓഫീസ് കെട്ടിടം എന്ന സ്റ്റീവ് ജോബ്‌സിന്റെ സ്വപ്‌നം ഒടുവില്‍ സാക്ഷാത്കരിക്കപ്പെടുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/Vl1mMY

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍