UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വിവേക്

പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിവേക്

ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ തന്നെ ജാതി പരസ്യമായി പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് കാണിച്ച് നല്‍കിയ പരാതിയിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ലോ അക്കാദമി വിദ്യാര്‍ത്ഥി വിവേക്. അതിനാല്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുകയാണെന്നും വിവേക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സമരം തീര്‍ന്നു, എന്നാല്‍ കൊടിയും തോരണങ്ങളും മടക്കിവച്ച് വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വിവേകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പലരും നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന് താന്‍ ഉറപ്പുനല്‍കിയിരുന്നു. അതിലൊന്നാണ് താനും ശെല്‍വവും നല്‍കിയ പരാതി ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നത്.

സമരം കത്താന്‍ വേണ്ടിയല്ല താന്‍ ജാതി വിഷയം ഉയര്‍ത്തിയത്. അതുകൊണ്ട് പരാതി നല്‍കിയതില്‍ യാതൊരു വിഷമവുമില്ലെന്നും വിവേക് പറയുന്നു. അക്കാദമി എസ് സി/എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗ്രാന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നും സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ പ്രവേശനം നടത്തുന്നതെന്നും എസ് സി/എസ് ടി ഹോസ്റ്റലില്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിയില്‍ പഠിക്കുന്നതിന്റെ പേരില്‍ അഡ്മിഷന്‍ നല്‍കാറില്ലെന്നും വിവേക് ചൂണ്ടിക്കാട്ടുന്നു.

ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമര പോരാട്ടങ്ങള്‍ തുടരുകയാണെന്ന് വ്യക്തമാക്കിയാണ് വിവേക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും പോസ്റ്റില്‍ വിവേക് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍