UPDATES

ചരിത്രത്തില്‍ ഇന്ന്

2000 എപ്രില്‍ 07: ക്രിക്കറ്റ് ലോകത്തെ പിടിച്ച് കുലുക്കിയ ഹാന്‍സി ക്രോണ്യെയുള്‍പ്പട്ട വാതുവെപ്പ് പുറത്തുവന്നു

1978 ഏപ്രില്‍ 07: ന്യൂട്രോണ്‍ ബോംബ് പദ്ധതിക്ക് ഇടവേള നല്‍കാന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ തീരുമാനിച്ചു

ഇന്ത്യ

2000 എപ്രില്‍ ഏഴിന് ക്രിക്കറ്റിലെ വാതുവെപ്പ് പുറത്തുകൊണ്ടുവരികയും ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാന്‍സി ക്രോണ്യെ, ഹെര്‍ഷൈല്‍ ഗിബ്‌സി, നിക്കി ബോജെ, പീറ്റര്‍ സ്‌ട്രൈഡോം എന്നിവരെ പ്രധാന പ്രതികളായി കണ്ടെത്തുകയും ചെയ്തുകൊണ്ട് ഡല്‍ഹി പോലീസ് ക്രിക്കറ്റ് ലോകത്തെ പ്രകമ്പനം കൊള്ളിച്ചു. ഇന്ത്യന്‍ വാതുവെപ്പുകാരന്‍ സഞ്ജയ് ചൗളയുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യെ ഫോണില്‍ സംസാരിക്കുന്നത് തങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും മത്സരഫലം നേരത്തെ തീരുമാനിക്കുന്നതിനെ കുറിച്ചാണ് അവര്‍ സംസാരിച്ചതെന്നും പോലീസ് അവകാശപ്പെട്ടു. ആരോപണങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആദ്യം നിഷേധിച്ചെങ്കിലും ഒരു വാതുവെപ്പുകാരന്റെ കൈയില്‍ നിന്നും 10000 മുതല്‍ 15000 ഡോളര്‍ വരെ കൈക്കുലി മേടിച്ചുവെന്ന് ക്രോണ്യ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്ത് ക്യാപ്ടന്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ അവര്‍ നിര്‍ബന്ധിതമായി. പിന്നീട് ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച കിംഗ്‌സ് കമ്മീഷന്റെ മുന്നില്‍ ഗിബ്‌സും ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഇന്ത്യയുമായുള്ള ഒരു ഏകദിന മത്സരത്തില്‍ 20 കുറച്ച് റണ്‍സ് മാത്രമേ എടുക്കാവൂ എന്ന നിബന്ധനയില്‍ ക്രോണ്യയ്ക്ക് 15000 ഡോളര്‍ വാഗ്ദാനം ചെയ്യപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി. 2002 ജൂണ്‍ ഒന്നിന് നടന്ന ഒരു വിമാന അപകടത്തില്‍ ക്രോണ്യെ കൊല്ലപ്പെട്ടു.

ലോകം

1978 ഏപ്രില്‍ 07: ന്യൂട്രോണ്‍ ബോംബ് പദ്ധതിക്ക് ഇടവേള നല്‍കാന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ തീരുമാനിച്ചു


വിവാദപരമായ ന്യൂട്രോണ്‍ ബോംബ് പദ്ധതിക്ക് ഒരു ഇടവേള നല്‍കാന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ 1978 ഏപ്രില്‍ ഏഴിന് തീരുമാനിച്ചു. ചെറിയ സ്ഫാടനത്തിലൂടെ പരമാവധി വികിരണത്തിന് ശേഷിയുള്ള ഒരു തെര്‍മോ ന്യൂക്ലിയര്‍ ഉപകരമായിരുന്നു ഈ ബോംബ്. എന്നാല്‍ ബോംബ് നിര്‍മ്മാണം നിറുത്തിവെക്കാനുള്ള കാര്‍ട്ടറുടെ തീരുമാനം അദ്ദേഹത്തിന്റെ പിന്‍ഗാമി റൊണാള്‍ഡ് റീഗന്‍ 1981ല്‍ പിന്‍വലിച്ചു. റീഗന്‍ പദ്ധതി പുനഃരാരംഭിക്കുകയും ന്യൂട്രോണ്‍ യുദ്ധോപകരണങ്ങള്‍ 1980കളില്‍ നിര്‍മ്മിക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളും ഇതേ പാത പിന്തുടര്‍ന്നു. ഫ്രാന്‍സും ചൈനയുമായിരുന്നു ഇതില്‍ ശ്രദ്ധേയമായ വിജയങ്ങള്‍ നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍