UPDATES

സിനിമ

എ ആര്‍ റഹ്മാന് ജന്മദിന സമ്മാനം; വോക്‌ട്രോണിക്കയുടെ അക്കപ്പല്ല വീഡിയൊ വൈറലാകുന്നു

അഴിമുഖം പ്രതിനിധി

മദ്രാസിന്റെ മൊസാര്‍ട്ട് എ ആര്‍ റഹ്മാന്റെ 49 ാം ജന്മദിനം ഇന്ത്യന്‍ സംഗീതപ്രേമികള്‍ വിവധ ആഘോഷങ്ങലാണ് ഒരുക്കിയിക്കുന്നത്. ഈ കൂട്ടത്തില്‍ വോക്‌ട്രോണിക്ക എന്ന വോക്കല്‍ ഓര്‍ക്കസ്ട്ര ടീം ഒരുക്കിയിരിക്കുന്ന അക്കപ്പല്ല വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു. 

സംഗീതം കൊണ്ട് ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കിയ ഇശൈ പുയലിന് അദ്ദേഹത്തിന്റെ തന്നെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് വോക്‌ട്രോണിക്ക ജന്മദിന സമ്മാനം ഒരുക്കിയിരിക്കുന്നത്. തൊണ്ണൂറുകളില്‍ ഇറങ്ങിയ എ ആര്‍ പാട്ടുകള്‍ തൊട്ട് ഒസ്‌കര്‍ നേടിയ സ്ലം ഡോഗ് മില്യാണറിലെ വരെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വോക്‌ട്രോണിക് ഗ്രൂപ്പിലെ അര്‍ജുന്‍ നായര്‍, അവിനാഷ് തിവാരി, ക്ലൈഡ് റോഡ്രിഗസ്, രാജ് വര്‍മ, വര്‍ഷ ഈശ്വര്‍ എന്നിവരാണ് ഈ വിഡിയോയില്‍ വരുന്നവര്‍. സംഗീതോപകരണങ്ങളുടെയൊന്നും സഹായമില്ലാതെ വായ് കൊണ്ട് ഉപകരണശബ്ദം അനുകരിച്ചു പാടുന്നതാണ് അക്കപ്പല്ല എന്നു പറയുന്നത്. വോക് ട്രോണിക്കിന്റെ ഈ സംഗീതോപഹാരം റഹ്മാന്‍ പ്രേമികള്‍ക്കുള്ളില്‍ മധുരമാര്‍ന്ന ഗൃഹാതുരത ഉണര്‍ത്തുമെന്ന് ഉറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍