UPDATES

വീഡിയോ

കാട്രു വെളിയിടൈ; എ ആര്‍ റഹ്മാന്‍ മോഹന്‍ സിത്താരയെ കോപ്പിയടിച്ചതാണോ?

രണ്ടും ഗാനത്തിനും തമ്മില്‍ ഏറെ സാമ്യമുണ്ട്

എ ആര്‍ റഹ്മാന്‍ സംഗീത ചെയ്ത കാട്രു വെളിയിടൈയിലെ കല്യാണ പാട്ട് എന്ന പേരില്‍ സൂപ്പര്‍ ഹിറ്റായ ‘സാരട്ട് വണ്ടീല’ എന്ന ഗാനം മോഹന്‍ സിത്താര സംഗീതം ചെയ്ത മലയാളം ഗാനത്തിന്റെ കോപ്പിയാണോ? രണ്ടു ഗാനവും തമ്മില്‍ കാര്യമായ സാമ്യമുണ്ടെന്നാണു കണ്ടെത്തല്‍. സംഗീത നിരൂപകനായ കാര്‍ത്തിക് ശ്രീനിവാസന്‍ ആണ് രണ്ടു ഗാനങ്ങളും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാണിക്കുന്നത്. ഷബീര്‍ അബ്ദുള്ള എന്നയാളാണു ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിനായി മോഹന്‍ സിത്താര സംഗീതം നല്‍കിയ തന്നകം താരോ തന്നക്കം താരോ എന്ന ഗാനത്തിനോട് വളരെ സാമ്യമുണ്ട് റഹ് മാന്റെ പാട്ടിനെന്ന കാര്യം കാര്‍ത്തികിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. പാട്ടുകേട്ടപ്പോള്‍ കാര്‍ത്തികിനും അതു ബോധ്യമായി. ബ്രേക്കിംഗ് ന്യൂസ് എന്ന മലയാള ചിത്രത്തിനുവേണ്ടി മോഹന്‍ സിത്താര സംഗീതം നല്‍കിയ തന്നക്കം താരോ എന്ന ഗാനവുമായി കാട്രു വെളിയിടൈയിലെ ഗാനത്തിനു സാമ്യമുണ്ടെന്ന് കാര്‍ത്തിക് തന്റെ മ്യൂസിക് വെബ്‌സൈറ്റായ മില്ലിബ്ലോഗിന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം റഹ്മാന്റെ ഗാനം മറ്റാരുടെയെങ്കിലും ഗാനത്തിന്റെ കോപ്പി അല്ലെന്നും തമിഴ് ഫോക്ക് മൂഡിലാണ് കാട്രു വെളിയിടൈയിലെ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നുമാണ് ഒരു വിഭാഗം മറുപടി പറയുന്നത്. തമിഴിലും മലയാളത്തിലുമുള്ള നാടന്‍ പാട്ടുകള്‍ക്ക് ഒരു താളമായിരിക്കുമെന്നും ഇതു പലപ്പോഴായി ആവര്‍ത്തിക്കപ്പെട്ടിട്ടുണെന്നും ഇവര്‍ പറയുന്നു. 2013 ല്‍ ആണ് ബ്രേക്കിംഗ് ന്യൂസിലെ പാട്ടുകള്‍ പുറത്തു വരുന്നത്. ഏതായാലും ഈ പാട്ടുകള്‍ കേള്‍ക്കുന്നവര്‍ക്ക് കാര്‍ത്തിക് ശ്രീനിവാസന്റെ അഭിപ്രായം പൂര്‍ണമായും തെറ്റല്ലെന്നു തോന്നും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍