UPDATES

യെമനില്‍ അറബ് രാഷ്ട്രങ്ങളുടെ വ്യോമാക്രമണം

അഴിമുഖം പ്രതിനിധി

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ ഷിയ ഹൂതി വിമര്‍ക്കെതിരെ സൗദി അറേബ്യ വ്യോമാക്രമണം തുടങ്ങി. സൗദിഅറേബ്യയുടെ 100ല്‍ പരം യുദ്ധവിമാനങ്ങളാണ് യെമനില്‍ ശക്തമായ ആക്രമണം വിതയ്ക്കുന്നത്. ഈജിപ്ത് ,മൊറോക്കോ, സുഡാന്‍, കുവൈറ്റ്,യുഎഇ ,ഖത്തര്‍ ,ബഹറിന്‍ എന്നീ രാജ്യങ്ങളും യെമനെതിരെയുള്ള ആക്രമണത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. ആഭ്യന്തര യുദ്ധം ശക്തമായതോടെ പ്രസിഡന്റ് ആബെദ് റാബോ മന്‍സൂര്‍ ഹാദി കടല്‍ വഴി പാലായനം ചെയ്തതിനു മണിക്കുറുകള്‍ക്ക് ശേഷം സൗദിയുടെ പോര്‍വിമാനങ്ങള്‍ ഷിയാ ഹൂതി വിമതര്‍ക്കെതിരെ ആക്രമണമഴിച്ചു വിടുകയായിരുന്നു. അമേരിക്കയും സൗദിഅറേബ്യയ്ക്ക് സാങ്കേതിക സഹായങ്ങളും രഹസ്യവിവരങ്ങളും നല്‍കുന്നുണ്ട്.

യെമന്‍ തലസ്ഥാനമായ സനായിലെ ഹൂതി സൈനികകേന്ദ്രങ്ങള്‍ ആക്രമണത്തിനിരയായി. സനായിലെ ജനവാസകേന്ദ്രങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും തകര്‍ന്ന നിലയിലാണ്. 20ല്‍ പരം ആള്‍ക്കാര്‍ മരണപ്പെടുകയും മുപ്പതോളം ആള്‍ക്കാര്‍ക്ക് പരിക്കെല്‍ക്കുകയും ചെയ്തു. അതേസമയം യമനില്‍ കുടിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ ഇന്ത്യ കപ്പല്‍ അയക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. മലയാളികളടക്കമുള്ളവര്‍ ആ രാജ്യത്ത് കുടിങ്ങികിടക്കുന്നുണ്ട്.രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അടച്ചിരിക്കുന്നതിനാല്‍ ഇവരുടെ തിരിച്ചവരവില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍