UPDATES

News

ആറളം ഫാമിലെ സമരം പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

ആറളം ഫാമിലെ സമരം പിന്‍വലിച്ചതായി സമരസമിതി,  എന്നാല്‍ താല്‍ക്കാലികമായ നടപടിയാണ് ഇതെന്നും അവര്‍ അറിയിച്ചു. ഫാമില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും  മന്ത്രി രേഖാമൂലമുള്ള ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികള്‍ സമരം മുന്നോട്ടു കൊണ്ടുപോയത്.  ഉറപ്പ് ലഭിച്ചതോടെ സമരംഅവസാനിപ്പിക്കുകയാണെന്ന് സമരസമിതി പ്രസ്താവിച്ചിരുന്നു പക്ഷേ രേഖാമൂലമുള്ള ഉറപ്പ് തരാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.  86 താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും 2012ല്‍ മറ്റ് ഫാമുകളില്‍ നടപ്പാക്കിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതും ഉറപ്പാക്കുമെന്നു  സര്‍ക്കാരും സമരസമിതി നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍