ആറന്‍മുള വിമാനത്താവളത്തിനായി പാരിസ്ഥിതിക പഠനവും ജനഹിത പരിശോധനയും നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. കോഴിത്തോടിന്റെ നീരൊഴുക്ക് തടയാത്തവിധം റണ്‍വേയുടെ ഘടന മാറ്റണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവയാണ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കെജിഎസിന് മുന്നില്‍ മന്ത്രാലയം വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. പദ്ധതിയുടെ അനുമതി പ്രതിരോധ മന്ത്രാലയം റദ്ദാക്കിയതിനെ കുറിച്ച് പരിസ്ഥിതി മന്ത്രാലയം വിശദാംശങ്ങള്‍ ചോദിക്കുകയും ചെയ്യും.കെജിഎസ് നല്‍കിയ വിശദീകരണം മന്ത്രാലയം അംഗീകരിച്ചു.