UPDATES

ആറന്‍മുള വിമാനത്താവള പദ്ധതിയുടെ എന്‍ഒസി പ്രതിരോധ മന്ത്രാലയം പിന്‍വലിച്ചത് സാങ്കേതികമെന്ന് കെജിഎസ്

അഴിമുഖം പ്രതിനിധി

ആറന്‍മുള വിമാനത്താവളത്തിന് പ്രതിരോധമന്ത്രാലയം നല്‍കിയിരുന്ന എന്‍ ഒ സി പിന്‍വലിച്ചത് സാങ്കേതികം മാത്രമാണെന്ന് കെജിഎസ്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതി നടപ്പിലാകുമെന്നതില്‍ സംശയം ഇല്ലെന്നും കമ്പനി വ്യക്തമാക്കി. പദ്ധതി പ്രധാനമന്ത്രിയുടെ പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ പരിഗണനയിലാണെന്നും ഇതിന് മേല്‍നോട്ടം വഹിക്കുന്നത് വ്യോമയാന മന്ത്രാലയം ആണെന്നും കെജിഎസ് അറിയിച്ചു. 2001-ലാണ് പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം എന്‍ ഒ സി നല്‍കിയത്. നേരത്തെ വനം പരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നിഷേധിക്കുകയും സുപ്രീംകോടതി കെജിഎസിന്റെ അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍