UPDATES

അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അഴിമുഖം പ്രതിനിധി

ഡല്‍ഹി മുഖ്യമന്ത്രിയായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചക്ക് 12 മണിക്കാണ് ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്യുക. അണ്ണാഹസാരെയുടേയും, അരവിന്ദ് കെജരിവാളിന്റേയും അഴിമതിവിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ച രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ ലെഫ്, ഗവര്‍ണര്‍ നജീബ് ജങ്ങ് സത്യപ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലിക്കൊടുക്കും. 

ആറ് മന്ത്രിമാരും അരവിന്ദ് കെജരിവാളിനൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എഎപിയില്‍ കെജരിവാളിന്റെ അടുത്ത അനുയായിയായ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകും. ഗോപാല്‍ റായി, ജിതേന്ദ്ര ടോമര്‍, സന്ദീപ് കുമാര്‍, സത്യേന്ദ്രജയിന്‍, അസിം അഹമ്മദ്ഖാന്‍ എന്നിവര്‍ മന്ത്രിമാരായേക്കുമെന്നാണ് സൂചന. 

സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈകീട്ട് നാലരയ്ക്ക് ആദ്യമന്ത്രിസഭാ യോഗം ചേരും. രാംനിവാസ് ഗോയല്‍ സ്പീക്കറും, എഎപിയുടെ വനിതാവിഭാഗം അദ്ധ്യക്ഷ ബന്ദനാകുമാരി ഡെപ്യൂട്ടി സ്പീക്കറുമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് ഇത്തവണ കാറിലായിരിക്കും കെജരിവാള്‍ സത്യപ്രതിജ്ഞയ്ക്കായി എത്തുക.നാല് ദിവസമായി തുടരുന്ന ശക്തമായ പനി മൂലമാണിത്. കഴിഞ്ഞതവണ കൌശാംബിയിലെ വീട്ടില്‍ നിന്ന് മെട്രൊ ട്രെയിനിലായിരുന്നു അരവിന്ദ് കെജരിവാളും സംഘവും സത്യപ്രതിജ്ഞയ്ക്കായി രാംലീല മൈതാനത്ത് എത്തിയത്. സത്യപ്രതിജ്ഞയ്ക്ക സാക്ഷിയാകാന്‍ മുഴുവന്‍ ജനങ്ങളേയും കെജരിവാള്‍ ക്ഷണിച്ചിട്ടുണ്ട്. 40,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് സത്യപ്രതിജ്ഞയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. ശക്തമായ സുരക്ഷയാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍