UPDATES

അരവിന്ദ് കെജരിവാള്‍ ആം ആദ്മി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

അഴിമുഖം പ്രതിനിധി

ആം ആദ്മി കണ്‍വീനര്‍ സ്ഥാനം അരവിന്ദ് കെജരിവാള്‍ രാജിവച്ചു. ദേശീയ നിര്‍വാഹക സമിതിക്ക് കെജരിവാള്‍ തന്റെ രാജി കത്ത് അയച്ചുകൊടുത്തു. ചികിത്സയ്ക്കായി ബംഗളൂരുവില്‍ പോകുന്നതിനാല്‍ നിര്‍വാഹക സമിതിയില്‍ കെജരിവാള്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ ദില്ലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും പാര്‍ട്ടിയെയും ഭരണത്തെയും ഒരുമിച്ചു നയിക്കുന്നത് അമിത ഭാരമാണെന്നും കെജരിവാള്‍ രാജിക്കത്തില്‍ സൂചിപ്പിച്ചതായാണ് അറിയുന്നത്. 

ആം ആദ്മിയില്‍ ആഭ്യന്തരകലഹം മൂര്‍ച്ഛിച്ചു നില്‍ക്കുന്നതിനിടയിലാണ് കെജരിവാളിന്റെ രാജി. ഇത് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് ശമനം ഉണ്ടാക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. പാര്‍ട്ടിയില്‍ കെജരിവാളിന്റെ ഒറ്റയാള്‍ പ്രകടനമാണ് നടക്കുന്നതെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും രംഗത്തെത്തിയതാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് എത്തിക്കുന്ന സഹാചര്യം വരെ സൃഷ്ടിച്ചത്. ഇരുവരെയും നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അത് കൂടുതല്‍ അകല്‍ച്ചയ്ക്ക് ഇടയാക്കുമെന്ന നിലപാട് ഉയര്‍ന്നുവന്നിട്ടുള്ളതിനാല്‍ തല്‍കാലം പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നിര്‍വാഹക സമിതിയില്‍ തുടരാനാണ് സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍