UPDATES

മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവന; മദര്‍ തെരേസയെ വെറുതെ വിടണമെന്ന് കെജരിവാള്‍

അഴിമുഖം പ്രതിനിധി

വിവാദങ്ങളില്‍ പെടുത്താതെ മദര്‍ തെരേസയെ വെറുതെവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കെജരിവാളിന്റെ അഭ്യര്‍ത്ഥന.നിര്‍മല്‍ ഹൃദയ ആശ്രമത്തില്‍ മദറിനൊപ്പം ഞാന്‍ ഏതാനുും മാസങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരൊരു പരിശുദ്ധാത്മാവ് ആണ്. ദയവു ചെയ്ത് അവരെ വെറുടെ വിടുക-കെജരിവാള്‍ പറഞ്ഞു.

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് ആണ് മദര്‍ തെരേസയുടെ പ്രവര്‍ത്തികള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതായിരുന്നുവെന്ന തരത്തില്‍ പ്രസ്തവാന നടത്തിയത്. മദര്‍ കാരുണ്യത്തോടെയല്ല മതപരിവര്‍ത്തനം എന്ന ഉദ്ദേശ്യവുമായാണ് പാവങ്ങളെ ശുശ്രൂഷിച്ചതെന്നായിരുന്നു ആര്‍എസ്എസ് മേധാവിയുടെ കണ്ടെത്തല്‍. ക്രിസ്ത്യന്‍ മതത്തിലേക്ക് പാവങ്ങളെ പരിവര്‍ത്തനം നടത്തിയശേഷമായിരുന്നു അവര്‍ സേവനം ചെയ്തത്. മതപരിവര്‍ത്തനം സേവനത്തിന്റെ മറവില്‍ നടത്തുന്നത് അവര്‍ ചെയ്ത നല്ലകാര്യങ്ങളുടെ കൂടെ തിളക്കം ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മദര്‍ തെരേസയെ ആക്ഷേപിക്കുന്ന തരത്തിലുള്ളമോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ ഇന്ത്യയുടെ അഭിമാനം ലോകത്തിനു മുന്നില്‍ വ്രണപ്പെടുത്താനെ ഉപകരിക്കു, മോഹന്‍ ഭഗവതിന് ഇങ്ങനെയൊക്കെ പറയാന്‍ എങ്ങനെ ധൈര്യം ഉണ്ടാകുന്നൂ എന്നാണ് സിപിഐ നേതാവ് അതുല്‍ അഞ്ജന്‍ ചോദിച്ചത്. അധിക്ഷേപകരമായ പ്രസ്താവനയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ പറഞ്ഞത്. ദുഖകരമായ പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നതതെന്നും തന്റെ ജീവിതം മുഴുവന്‍ അശരണര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു മദര്‍ തെരേസയെന്നും ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍