UPDATES

സിനിമാ വാര്‍ത്തകള്‍

ബി ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍; ലൈംഗികാരോപണ പരാതി പൂഴ്ത്തി, കുറ്റാരോപിതനെ നായകനാക്കി സിനിമ ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില്‍ ഇവിടെ ഒരു നടന്‍ കുറ്റാരോപിതനായപ്പോള്‍ ഉടന്‍ ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണിക്കൃഷ്ണന്‍ അയാളെ വെച്ച് സിനിമ പ്രഖ്യാപിക്കുകയാണ് ചെയ്തത്

ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നത്. നടിമാരായ റിമ കല്ലിങ്കലും അര്‍ച്ചന പത്മിനിയും ഉന്നയിച്ച ആരോപണങ്ങള്‍ ബി ഉണ്ണികൃഷ്ണനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.

നടിയെ ആക്രമിച്ച കേസില്‍ ഇവിടെ ഒരു നടന്‍ കുറ്റാരോപിതനായപ്പോള്‍ ഉടന്‍ ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണിക്കൃഷ്ണന്‍ അയാളെ വെച്ച് സിനിമ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ദേശീയ തലത്തില്‍ മീ ടൂ ക്യാമ്പയിന്‍ ശക്തമാകുമ്പോള്‍ ആമിര്‍ ഖാനും അക്ഷയ് കുമാറുമൊക്കെ എങ്ങനെ നിലപാടെടുക്കുന്നു എന്ന് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഇവിടെ നടക്കുന്നതെന്താണെന്നും റിമ ചോദിച്ചു.

മീ ടു വെളിപ്പെടുത്തലുമായാണ് നടി അര്‍ച്ചന പദ്മിനി രംഗത്തെത്തിയത്. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷെറിന്‍ സ്റ്റാന്‍ലി തന്നോട് മോശമായി പെരുമാറിയെന്നും അതിനെക്കുറിച്ച് ഒരു പരാതി ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് അര്‍ച്ചന വ്യക്തമാക്കി സിനിമയില്‍ ചെറിയ റോളുകള്‍ക്ക് ചെയ്യുന്ന ആളാണ് താനെന്നും ഫെഫ്കയില്‍ രണ്ടു തവണ പരാതി നല്‍കിയിട്ടും ബി.ഉണ്ണിക്കൃഷ്ണനോ സിബി മലയിലോ ഒരു നടപടിയുമെടുത്തില്ലെന്നും അര്‍ച്ചന പറഞ്ഞു.

ഒരു പ്രമുഖ നടിയ്ക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെ ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും. പോലീസില്‍ പരാതി നല്‍കാത്തത് എനിക്ക് ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ ചെയ്യാനുള്ളതുകൊണ്ടും ഈ ഊളകളുടെ പുറകെ നടന്ന് സമയം കളയാനില്ലെന്നും അര്‍ച്ചന പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ പുതിയ സിനിമ പ്രഖ്യാപിച്ച വേളയിലാണ് അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

പണം മുടക്കുന്നവരോട് ഉത്തരവാദിത്തം ഉള്ളതിനാല്‍ സിനിമ ചെയ്യാന്‍ ബാധ്യസ്ഥനാണ്. സിനിമാ സംഘടനകള്‍ ദിലീപിന് അഭിനയത്തിന് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

സി.ഐ.ഡി ഉണ്ണികൃഷ്ണന്‍മാര്‍ അടൂരിനെ കല്ലെറിയുന്നതിന് മുമ്പ്

‘ഈ ഊളകളുടെ പിറകെ നടക്കാന്‍ സമയമില്ല’; മമ്മൂട്ടി ചിത്രത്തിനിടയിലുണ്ടായ ലൈംഗികാതിക്രമത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; അര്‍ച്ചന പദ്മിനി

അർച്ചന പത്മിനിയുടെ ആരോപണം: ഷെറിൻ സ്റ്റാൻലിയെ സസ്പെൻഡ് ചെയ്തിരുന്നെന്ന് സിബി മലയിൽ; ഇപ്പോഴും പുറത്തെന്ന് ബി ഉണ്ണികൃഷ്ണൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍