UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“നിങ്ങളൊരു മുസ്ലീമാണോ?”: മുഹമ്മദ് അലിയുടെ മകനെ യുഎസ് അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് വച്ച് ചോദ്യം ചെയ്തു

ജമൈക്കയില്‍ നിന്ന് അമ്മ ഖലീല കമാചോ അലിയോടൊപ്പം മടങ്ങിയെത്തിയ അലി ജൂനിയറിനെ രണ്ട് മണിക്കൂറോളം തടഞ്ഞ് വച്ച് ചോദ്യം ചെയ്തു.

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് അലി ജൂനിയറിനെ യുഎസ് അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് വച്ച് അപമാനിച്ചതായി പരാതി. ജമൈക്കയില്‍ നിന്ന് അമ്മ ഖലീല കമാചോ അലിയോടൊപ്പം മടങ്ങിയെത്തിയ അലി ജൂനിയറിനെ രണ്ട് മണിക്കൂറോളം തടഞ്ഞ് വച്ച് ചോദ്യം ചെയ്തു. ഖലീലയേയും അധികൃതര്‍ ചോദ്യം ചെയ്തു. ഫെബ്രുവരി ഏഴിന് ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അറബി പേരുകളാണ് യുഎസ് അധികൃതര്‍ക്ക് പ്രശ്‌നമായി തോന്നിയത്.

മുഹമ്മദ് അലിയോടൊപ്പമുള്ള ഫോട്ടോ കാണിച്ചതിന് ശേഷം ഖലീലയെ അധികൃതര്‍ വിട്ടു. എന്നാല്‍ അലി ജൂനിയറിനെ പിടിച്ച് വച്ചു. “നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഈ പേര് കിട്ടിയത്? നിങ്ങളൊരു മുസ്ലീമാണോ?” ഇങ്ങനെ പോയി ചോദ്യങ്ങള്‍…ഞാന്‍ എന്റെ അച്ഛനെ പോലെ മുസ്ലീമാണ് എന്ന് അലി ജൂനിയര്‍ മറുപടി നല്‍കി. ഇതേ തുടര്‍ന്ന് കൂടുതല്‍ ചോദ്യങ്ങള്‍ വന്നു. ട്രംപ് ഗവണ്‍മെന്റിന്റെ നയങ്ങള്‍ ഇത്തരം മുസ്ലീംവിരുദ്ധ മുന്‍വിധികള്‍ക്ക് കരുത്ത് പകര്‍ന്നിട്ടുള്ളതായി ഖലീല അലി അഭിപ്രായപ്പെട്ടു. ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ള മറ്റുള്ളവരെ കൂടി ചേര്‍ത്ത് നിയമനടപടികളെ പറ്റി ആലോചിക്കുന്നുണ്ടെന്നും ഖലീല പറഞ്ഞു. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ട്രംപ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ വിസാനിരോധനം ഫെഡറല്‍ കോടതി റ്ദ്ദാക്കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍