UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സചിന്റെ ജീവചരിത്രസിനിമയില്‍ കുട്ടിക്കാലം അഭിനയിക്കാന്‍ മകന്‍ അര്‍ജുന്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനെ കുറിച്ചുള്ള അസ്ഹര്‍, ഇപ്പോഴത്തെ ക്യാപ്റ്റന്‍ എംഎസ് ധോണിയെ കുറിച്ചുള്ള ധോണി-ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്നീ സിനിമകള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് സചിന്റെ ബയോപികും വരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്. ലോകമെമ്പാടുമുള്ള ആരാധകര്‍ ഈ വാര്‍ത്ത വലിയ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.

സചിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയില്‍ സചിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നത്‌ സചിന്റെ മകന്‍ അര്‍ജുനേയാണ്. സചിന്‍ കുട്ടിക്കാലത്ത് കളിച്ചിരുന്ന ശൈലിയില്‍ കളിക്കുന്ന ഒരു കുട്ടിയെ കണ്ടെത്താന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഏറെ പരിശ്രമിച്ചെങ്കിലും വിജയം കണ്ടിരുന്നില്ല. ഇതേതുടര്‍ന്നാണ് ക്രിക്കറ്റ് താരം കൂടിയായ അര്‍ജുനിലേക്ക് ശ്രദ്ധ എത്തിയത്. സചിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സഹോദരന്‍ നിതിന്‍ ടെണ്ടുല്‍ക്കറായി പുതുമുഖമായ മയുരേഷ് ആണ് അഭിനയിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍