UPDATES

6000 കോടിയുടെ ആയുധ ഇടപാടിന് പ്രതിരോധ വകുപ്പ്

അഴിമുഖം പ്രതിനിധി

സൈന്യത്തിന് പുതിയ ആയുധം ലഭ്യമാക്കുന്നതിനായി പ്രതിരോധ വകുപ്പിന്റെ 6000 കോടിയുടെ പദ്ധതി. കൂടുതല്‍ കൃത്യതയുള്ള അത്യാധുനിക തോക്കുകള്‍ വാങ്ങുന്നത്തിനായി 6648 കോടി രൂപയുടെ(ഒരു ബില്ല്യണ്‍ ഡോളര്‍) പദ്ധതിയാണ് പ്രതിരോധ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ 65,000 അത്യാധുനിക തോക്കുകള്‍, 1,60,000 കാര്‍ബണ്‍ തോക്കുകള്‍, 16,000 ലൈറ്റ് മെഷ്യന്‍ ഗണുകള്‍, 3,500 സ്‌നിപ്പര്‍ ഗണുകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോള്‍ നമ്മുടെ സൈന്യം ഉപയോഗിക്കുന്നത് ഐഎന്‍എസ്എസ്(ഇന്ത്യന്‍ സ്‌മോള്‍ ആര്‍മ്ഡ് സിസ്റ്റം) തോക്കുകളാണ്. ഇതിന് സാങ്കേതിക തകരാറുകള്‍ ഉണ്ടെന്നും, കൃത്യത ഇല്ലായ്മയും ഭാര കൂടുതലുമാണെന്നാണ് സൈന്യത്തിന്റെ പരാതി. 500 മീറ്റര്‍ പ്രഹര ശേഷിയുള്ളതും, ഭാരം കുറഞ്ഞതും, 25 മുതല്‍ 30 വര്‍ഷം വരെ ഈടു നില്‍ക്കുന്നതുമായ അത്യാധുനിക തോക്കുകള്‍ വേണമെന്നാണ് സൈന്യത്തിന്റെ ആവശ്യം. അത്യാധുനിക തോക്കുകളുടെ ഗണത്തില്‍ പെടുന്ന അസൗള്‍ട്ട് റൈഫിളുകള്‍ വാങ്ങാനാണ് പ്രതിരോധ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ 1,85,000 അത്യാധുനിക തോക്കുകളാണ് സൈന്യത്തിന് ആവിശ്യം. അതില്‍ 65000 തോക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. ബാക്കിയുള്ള 120,000 തോക്കുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് പദ്ധതി. പുതിയ അത്യാധുനിക തോക്കുകളില്‍ ഘടിപ്പിക്കാനുള്ള ഗ്രനേഗ് ലോഞ്ചറുകള്‍, ലേസര്‍ പോയിന്റര്‍, ഹോളോഗ്രാഫിക് വിഷന്‍ തുടങ്ങിയവ കൂടി പ്രതിരോധ വകുപ്പ് സൈന്യത്തിനായി വാങ്ങുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍