UPDATES

വൈറല്‍

കല്ലേറു തടയാന്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവച്ച് കാശ്മീരില്‍ സൈന്യത്തിന്റെ ‘മുന്‍കരുതല്‍’

കശ്മീരില്‍ സൈനികര്‍ക്കെതിരേ കല്ലേറും അക്രമവും ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയമാണിത്

കശ്മീരില്‍ സൈന്യത്തിനുനേരെ പ്രദേശവാസികളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുള്ള സാഹചര്യമാണ് നിലവില്‍. സൈനികര്‍ക്കുനേരെ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്യുന്ന കശ്മീരി ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ വിവാദമായി മാറിയിരുന്നു. സൈനികരെ ആക്രമിക്കുന്നവര്‍ ജിഹാദികളാണെന്നും ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്  ഗൌതം ഗംഭീറിനെപ്പോലെയുള്ള ക്രിക്കറ്റ് താരങ്ങളടക്കം രംഗത്തു വന്നിരുന്നു.

എന്നാല്‍ തങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം നേരിടാന്‍ സൈന്യം കണ്ടെത്തിയ പുതിയ മാര്‍ഗം അതിലേറെ വലിയ വിമര്‍ശനവും വിവാദവും ഉണ്ടാക്കിയിരിക്കുകയാണ്. ജമ്മു – കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്ത ഒരു ചിത്രമാണ് സൈന്യത്തിന്റെ പുതിയ’ മുന്‍കരുതല്‍’ പുറത്തുകൊണ്ടുവന്നത്.

ആര്‍മി ജീപ്പിനു മുന്നില്‍ ഒരു യുവാവിനെ കെട്ടിവച്ചിരിക്കുന്നതാണ് ഈ ചിത്രത്തില്‍ കാണുന്നത്. സൈനികവാഹനത്തിനുനേരെ ഉണ്ടാകുന്ന കല്ലേറ് പ്രതിരോധിക്കാനാണ് സൈന്യം ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചിരിക്കുന്നതെന്നും വളരെയധികം ഞെട്ടലുണ്ടാക്കുന്നതായും ഒമര്‍ കുറിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍