UPDATES

രാഹുലിനെയും കെജ്രവാളിനെയും കസ്റ്റഡിയിലെടുത്തതിന് വ്യാപക പ്രതിഷേധം

അഴിമുഖം പ്രതിനിധി

ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയം ഉന്നയിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ സുബേദാര്‍ രാംകിഷന്‍ ഗ്രെവാളിന്റെ(70) മൃതദേഹം സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെയും, അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. ഇന്നലെ ഉച്ചക്ക്, സൈനികന്റെ ബന്ധുക്കളെ കാണാന്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയ്ക്കുകയും ചെയ്തിരുന്നു. രാഹുലിനെയും കെജ്രവാളിനെയും കസ്റ്റഡിയിലെടുത്തതിന് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

തുടര്‍ന്ന് വൈകിട്ട് വീണ്ടും രാംകിഷന്റെ ബന്ധുക്കളെ കാണാന്‍ എത്തിയ രാഹുലിനെയും, കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, അജയ് മാക്കന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു. അഞ്ച് മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചതിന് ശേഷമാണ് കെജ്രിവാളിനെ വിട്ടയച്ചത്. രാംകിഷന്റെ കുടുംബത്തോട് മോദി മാപ്പുപറയണമെന്ന് രാഹുല്‍ ഗാന്ധി ആവിശ്യപ്പെട്ടു.

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് തിരിച്ചുപോകാന്‍ കൂട്ടാക്കാതെ വന്നപ്പോഴാണ് രാഹുല്‍ ഗാന്ധിയെയും, കെജ്രിവാളിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉപമുഖ്യമന്ത്രിക്കുപോലും ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉള്‍പ്പേടിയാണ് വെളിവാക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. കെജ്രിവാള്‍ മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചു കൊണ്ടുള്ള വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍