UPDATES

ജീവനൊടുക്കിയ വിമുക്തഭടന്റെ മൃതദേഹം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു

അഴിമുഖം പ്രതിനിധി

ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയം ഉന്നയിച്ച് ജീവനൊടുക്കിയ വിമുക്തഭടന്റെ മൃതദേഹം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വിമുക്തഭടന്റെ മൃതദേഹം സന്ദര്‍ശിക്കാനെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്ന് മൃതദേഹം സന്ദര്‍ശിക്കണം എന്ന് ഉറച്ച നിലപാടുമായി നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ ജീവനൊടുക്കിയ വിമുക്തഭടന്റെ കുടുംബത്തെ അനുശോചനമറിയിക്കാനെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയേയും ആശുപത്രിക്കു മുന്നില്‍ തടഞ്ഞിരുന്നു.

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നു രാവിലെയായിരുന്നു ഒരേ റാങ്ക് ഒരേ പെന്‍ഷനാവശ്യപ്പെട്ട് സമരം നടത്തിയിരുന്ന വിമുക്ത ഭടന്‍ സുബൈദര്‍ രാംകിഷന്‍ ഗ്രെവാള്‍ അത്മഹത്യ ചെയ്തത്. വിമുക്ത ഭടന്‍മാരുടെ പ്രശ്നത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പറഞ്ഞാണ് ഹരിയാന സ്വദേശിയായ രാംകിഷന്‍ അത്മഹത്യ ചെയ്തത്. വിമുക്ത ഭടന്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാംകിഷന്‍ ജന്തര്‍ മന്തറില്‍ സമരം നടത്തിവരികയായിരുന്നു.

ഭിവാനിയിലെ ബമ് ല സ്വദേശിയായ രാംകിഷന്റെ അത്മഹത്യ കുറിപ്പില്‍ പറയുന്നത്, ‘വിമുക്ത ഭടന്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അതിനാല്‍ അതിനായി കൂടുതല്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങണം’ എന്നാണ്.

ഒരേ റാങ്ക് ഒരേ പെന്‍ഷനുമായിട്ടുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ നേരിട്ട് കണ്ട പരാതി സമര്‍പ്പിക്കാനായി, കഴിഞ്ഞ ദിവസം രാംകിഷന്‍ അനുവാദം തേടിയിരുന്നു. എന്നാല്‍ പരീക്കര്‍ രാംകിഷന്റെ ആവിശ്യം നിഷേധിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍