UPDATES

അര്‍ണബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍ നിന്നും രാജിവച്ചു

അഴിമുഖം പ്രതിനിധി

അര്‍ണബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍ നിന്നും രാജിവച്ചു. നിലവില്‍ ചാനലിന്റെ എഡിറ്റര്‍-ഇന്‍-ചീഫ്, ടൈംസ് നൗ, ഇ ടി നൗ എന്നിവയുടെ പ്രസിഡന്റ് സ്ഥാനവും വഹിച്ചുവരികയായിരുന്നു അര്‍ണാബ്. ചാനലിന്റെ എഡിറ്റോറിയല്‍ മീറ്റിംഗിലാണ് അര്‍ണബ് തന്റെ രാജി തീരുമാനം അറിയിച്ചത്. പുതിയൊരു ചാനല്‍ ആരംഭിക്കുകയാണ് അര്‍ണബ് ഗോസ്വാമിയുടെ ലക്ഷ്യമെന്ന് അറിയുന്നു. ഇക്കാര്യം അദ്ദേഹം തന്റെ അടുത്തവൃത്തങ്ങളോട് അറിയിച്ചതായും അറിയുന്നു. താന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വസിക്കുന്നുവെന്നും ടെലിവിഷന്‍ മാധ്യമരംഗത്ത് താന്‍ തുടരുമെന്നും അര്‍ണബ് പറഞ്ഞു.

ചാനല്‍ മത്സരരംഗത്ത് ടൈംസ് നൗവിന്റെ പ്രധാന ശക്തി അര്‍ണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന വാര്‍ത്താ അവതരണശൈലിയുമായിരുന്നു. വിമര്‍ശനങ്ങള്‍ ഏറി വന്നെങ്കിലും അതിനൊപ്പം തന്നെ വലിയൊരു വിഭാഗം ആരാധകരെ സൃഷ്ടിക്കാനും അര്‍ണബിനു സാധിച്ചു. പ്രത്യേകിച്ച് ഭരണകൂടത്തിന്റെ ജിഹ്വയായി അയാള്‍ തന്നിലെ മാധ്യമപ്രവര്‍ത്തകനെ സ്വയം പ്രതിഷ്ഠിച്ചതിനുശേഷം. തന്റെ ന്യൂസ് അവര്‍ പരിപാടിയില്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ പൊതിഞ്ഞു നിന്നു സംസാരിക്കുകയും രാജ്യസ്‌നേഹത്തിന്റെ വക്താവായി നിന്നുകൊണ്ട് സൈന്യത്തിനെതിരെയോ കശ്മീര്‍ പ്രക്ഷോഭകാരികള്‍ക്ക് അനുകൂലമായോ ആരെങ്കിലും സാംസാരിച്ചാല്‍ അവരെ തന്റെ ഉച്ചത്തിലുള്ള വാക്കുകള്‍ കൊണ്ട് നേരിട്ടു. പലപ്പോഴും അതിഥികളായി വരുന്നവര്‍ അര്‍ണബിനോട് യോജിക്കാന്‍ കഴിയാതെ പാതിവഴിയില്‍ ഇറങ്ങിപ്പോകുന്നതും കാണാമായിരുന്നു. എങ്കില്‍പ്പോലും അയാളിലെ ജേര്‍ണലിസ്റ്റിനെ അനുകരിക്കാന്‍ ഇന്ത്യയിലെ പലഭാഷാ ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായി. അര്‍ണബ് ഇടവേള കഴിഞ്ഞ് വരുമ്പോള്‍ അയാള്‍ കൂടുതല്‍ സ്വതന്ത്രനായിരിക്കും. സ്വന്തമായ ചാനലില്‍ ആകാം ഇനി അര്‍ണബിനെ കാണുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍