UPDATES

തീവ്രവാദി ഭീഷണി; അര്‍ണാബ് ഗ്വോസാമിക്ക് വൈ കാറ്റഗറി സുരക്ഷ

അഴിമുഖം പ്രതിനിധി

പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനകളിൽനിന്നുമുള്ള ഭീഷണിയെ തുടർന്ന് ടൈംസ് നൗ ചാനലിൻറെ എഡിറ്റർ-ഇൻ-ചീഫ് അർണാബ് ഗോസ്വാമിക്ക് വൈ  കാറ്റഗറി സുരക്ഷ.  ഇതോടെ ഇരുപത്തി നാലു മണിക്കൂറും 20 പേർ ഒരുക്കുന്ന സംരക്ഷണം ഗോസ്വാമിക്ക് ലഭിക്കും. അതിൽ രണ്ടു പേർ അദ്ദേഹത്തിന്റെ സമീപത്ത് തന്നെ ഉണ്ടാവും.

ചില പ്രത്യേക അധികാര സ്ഥാനം വഹിക്കുന്നവർക്കും മറ്റു ഭീഷണികൾ നേരിടുന്നവർക്കുമാണ് ആണ് സാധാരണഗതിയിൽ ഗവണ്മെന്റ് സംരക്ഷണം നല്കുന്നത്. ഗോസ്വാമിക്ക് നൽകുന്ന സുരക്ഷാ ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽ പെടും.ഇന്റലിജൻസ് ബ്യൂറോ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷണം നല്കാൻ തീരുമാനമായത് . പാകിസ്താനിലെ തീവ്രവാദി സംഘടനകളെ കുറിച്ച് തൻറെ ചാനലിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ഭീഷണി ഉയരാൻ വഴി വെച്ചത്. മഹാരാഷ്ട്ര പോലീസിനാണ് സുരക്ഷ ഒരുക്കാനുള്ള ചുമതലകൾ ഏൽപ്പിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാർ സംരക്ഷണം ലഭിക്കുന്ന ആദ്യ മാധ്യമപ്രവർത്തകനല്ല ഗോസ്വാമി. ഉമേഷ് കുമാർ(വൈ കാറ്റഗറി) , അശ്വിനി കുമാർ ചോപ്ര (ഇസെഡ് കാറ്റഗറി ) , സുധീഷ് ചൗദരി (എക്സ് കാറ്റഗറി) എന്നീ മാധ്യമപ്രവർത്തകർക്കും ഇതിനു മുൻപ് സുരക്ഷാ ലഭിച്ചിട്ടുണ്ട്.  നിലവിൽ 450 പേർക്കാണ് ഗവണ്മെന്റ് ഇത്തരത്തിൽ പ്രത്യേക സംരക്ഷണം നൽകുന്നത്. അതിൽ 275 പേർക്കും ഭീഷണിയെ തുടർന്നാണ് നൽകുന്നത്. ഇത് കൂടാതെ സംസ്ഥാന സർക്കാരുകൾക്ക് അവരുടേതായ പട്ടിക വേറെയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍