UPDATES

വായിച്ചോ‌

തെക്ക് അര്‍ണബ് ഗോസാമിമാരില്ല; അവര്‍ക്കറിയാം റിമോട്ട് പ്രേക്ഷകരുടെ കൈകളിലാണെന്ന്

അര്‍ണാബ് ഗോസ്വാമിയെ പോലെ അലറിവിളിച്ചും പ്രതിപക്ഷ ബഹുമാനമില്ലാതെയും സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിച്ചും സംവാദങ്ങളില്‍ ജനശ്രദ്ധ പിടിക്കാന്‍ ശ്രമിക്കുന്നവരല്ല ദക്ഷിണേന്ത്യന്‍ ചാനലുകളിലെ വാര്‍ത്ത അവതാരകര്‍

അര്‍ണാബ് ഗോസ്വാമിയെ പോലെ അലറിവിളിച്ചും പ്രതിപക്ഷ ബഹുമാനമില്ലാതെയും സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിച്ചും സംവാദങ്ങളില്‍ ജനശ്രദ്ധ പിടിക്കാന്‍ ശ്രമിക്കുന്നവരല്ല ദക്ഷിണേന്ത്യന്‍ ചാനലുകളിലെ വാര്‍ത്ത അവതാരകര്‍. മനോരമ ചാനലിലെ ഷാനി പ്രഭാകരനെ പോലെയുള്ള ഒരു അവതാരക മാരകമായ ചോദ്യം തികച്ചും അക്ഷോഭ്യമായി ഉന്നയിച്ച് ഉത്തരത്തിനായി ശാന്തതയോടെ കാത്തിരിക്കും. ഉത്തരം തൃപ്തികരമല്ലെങ്കില്‍ ചോദ്യം തികച്ചും അക്ഷോഭ്യമായി വീണ്ടും ആവര്‍ത്തിക്കപ്പെടുകയും ഒടുവില്‍ ആഗ്രഹിക്കുന്ന മറുപടി നേടിയെടുക്കുകയും ചെയ്യുമെന്ന് ഗ്രിറ്റ്‌സ് മീഡിയയില്‍ എഴുതിയ ലേഖനത്തില്‍ മാലിനി നായര്‍ നിരീക്ഷിക്കുന്നു.

ഭൂരിപക്ഷം ചാനലുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട്ടിലെ സ്ഥിതി വ്യത്യസ്തമാണ്. സ്വതന്ത്ര ചാനുലുകളില്‍ ഏറ്റവും നിറഞ്ഞു നില്‍ക്കുന്ന അവതാരകര്‍ രംഗരാജ് പാണ്ഡ്യയും കാര്‍ത്തികൈ ശെല്‍വനുമാണ്. നിരീക്ഷണങ്ങളിലെ തീവ്രതയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ദേശീയം എന്ന് വിശേഷിപ്പിക്കന്ന ചാനലുകളില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് പ്രദേശിക ചാനലുകള്‍ക്ക്. മിക്കവയുടെയും രാഷ്ട്രീയ ചായിവ് വ്യക്തമാണ്. കാരണം പലതും രാഷ്ട്രീയ നേതാക്കന്മാരുടെ ഉടമസ്ഥതയിലുള്ളതാണ്. അതുകൊണ്ട് തന്നെ അഭിമുഖങ്ങളും മറ്റു ആകര്‍ഷകമാക്കാന്‍ പല പൊടിക്കൈകളും മറ്റും അവര്‍ പ്രയോഗിക്കുന്നു. ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ ഇത്തരം പൊടിക്കൈകള്‍ തന്നെ സഹായിക്കുന്നതായി ടിവി9 എന്ന തെലുങ്ക് ചാനലിന്റെ വാര്‍ത്ത അവതാരക സ്വപ്‌ന പറയുന്നു.

അഭിപ്രായരൂപീകരണം നടത്തുന്നവരായി പല അവതാരകരും മാറുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും കുറച്ച് ആക്രമണോത്സുകത പ്രകടിപ്പിക്കാന്‍ പലരും നിര്‍ബന്ധിതരാവാറുണ്ട്. ഇങ്ങനെ ഒരു ഭാഗത്തിന് വേണ്ടി അഭിപ്രായരൂപീകരണം നടത്തുമ്പോള്‍ കടുത്ത ആക്രമണങ്ങള്‍ക്കും ഇവര്‍ ഇരയാവാറുണ്ട്. ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറും ഷാനി പ്രഭാകറുമൊക്കെ ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരായവരാണ്. പക്ഷെ പുലര്‍ത്തിപ്പോരുന്ന അക്ഷോഭ്യത നിലനിറുത്താനാണ് ഇവരില്‍ പലരും തുടര്‍ന്നും ശ്രമിക്കുന്നത്.

പുതിയ അവതാരമായി അര്‍ണാബ് ഗോസ്വാമി വീണ്ടും രംഗത്തിറങ്ങാന്‍ തുടങ്ങുമ്പോഴും ഈ നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു. റിമോട്ട് പ്രൊഡൂസറുടെയോ എഡിറ്ററുടെയോ കൈകളിലല്ലെന്നും കാണികളുടെ കൈകളിലാണെന്നുമുള്ള തിരിച്ചറിവാണ് ഇത്തരം ഒരു സമീപനത്തിലേക്ക് ഇവരെ നയിക്കുന്നത്. പരുഷമായ അവതരണരീതികളെ കാണികളെ അകറ്റാനേ സഹായിക്കു എന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു.

വിശദമായ വായനയ്ക്ക്: https://goo.gl/Y800lW

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍