UPDATES

ട്രെന്‍ഡിങ്ങ്

ശരിക്കും അര്‍ണാബിന്റെ ബീഫ് രാഷ്ട്രീയം എന്താണ്?/വീഡിയോ

ഇത് അവസരവാദത്തിന്റെ അര്‍ണാബിയന്‍ ശൈലി

മാധ്യമധര്‍മ്മത്തിന്റെ പേരില്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെടുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി മേധാവിയുമായ അര്‍ണാബ് ഗോസ്വാമി. ഇപ്പോഴിതാ അദ്ദേഹം ബീഫ് വിഷയത്തില്‍ നടത്തിയ രണ്ട് വിരുദ്ധ പ്രസ്താവനകളുടെ വീഡിയോ പുറത്തുവന്നിരിക്കുന്നു.

അര്‍ണാബ് ടൈംസ് നൗവില്‍ ആയിരുന്നപ്പോഴും റിപ്പബ്ലിക് ടിവിയില്‍ എത്തിയപ്പോഴും നടത്തിയ രണ്ട് ചാനല്‍ ഷോകളുടെ വീഡിയോകളിലാണ് ഈ വിരുദ്ധ അഭിപ്രായങ്ങളുള്ളത്. ആരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഭരണകൂടം ഇടപെടരുതെന്നാണ് ടൈംസ് നൗവിലെ അര്‍ണാബിന്റെ അഭിപ്രായം. ഒപ്പം തന്നെ മത താല്‍പര്യങ്ങള്‍ കുത്തിത്തിരുകി രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്തരുതെന്നും അന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഹിന്ദുക്കള്‍ക്ക് വേണ്ടി ഗോവധം നിരോധിക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് മുസ്ലിങ്ങള്‍ക്ക് ഹറാമായ മദ്യം നിരോധിക്കുന്നില്ലെന്നാണ് പഴയ അര്‍ണാബ് ബിജെപി സര്‍ക്കാരിനോട് ചോദിക്കുന്നത്. എന്നാല്‍ റിപ്പബ്ലിക്കില്‍ എത്തുമ്പോള്‍ ഈ അഭിപ്രായം മാറിമറിയുകയാണ്. ഒരു സമുദായത്തെ വിഷമിപ്പിക്കലാണോ മതേതരത്വമെന്നും ബീഫ് കഴിക്കുന്നതിലൂടെ എന്താണ് സംഭവിക്കുന്നതെന്നും റിപ്പബ്ലിക്കിലെ അര്‍ണാബ് ചോദിക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ അര്‍ണാബ് ടൈംസ് നൗവിലായിരുന്നു. അന്ന് രാജ്യവ്യാപകമായി നടത്തിയ ബീഫ് ഫെസ്റ്റിവലുകളെ അദ്ദേഹം അത്യന്തം ആവേശത്തോടെ സ്വാഗതം ചെയ്തത്. എന്നാല്‍ റിപ്പബ്ലിക് ടിവിയില്‍ എത്തിയതോടെ ബീഫ് ഫെസ്റ്റുകളോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യം ഇല്ലാതായിരിക്കുന്നു.

കന്നുകാലി കശാപ്പിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഉയര്‍ന്ന പ്രതിഷേധങ്ങളോട് നിഷേധാത്മക നിലപാടാണ് അദ്ദേഹം റിപ്പബ്ലിക് ടിവിയില്‍ സ്വീകരിച്ചിരിക്കുന്നത്. ഇതോടെയാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അര്‍ണാബ് നടത്തിയ രണ്ട് ബീഫ് ചര്‍ച്ചകളില്‍ അദ്ദേഹം ഉയര്‍ത്തിയ നിലപാടുകളിലെ വൈരുദ്ധ്യം വ്യക്തമാക്കുന്ന വീഡിയോയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ടീമിലെ അംഗമായ ഗൗരവ് പാന്ധിയാണ് റിപ്പബ്ലിക് ടിവിയിലെ അര്‍ണാബും ടൈംസ് നൗവിലെ അര്‍ണാബും ഈ വിഷയത്തില്‍ തമ്മിലടിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. അര്‍ണാബിന്റെ അഭിപ്രായങ്ങള്‍ക്ക് രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് പാന്ധി പറയുന്നത്. ശരിക്കും അര്‍ണാബിന്റെ ബീഫ് രാഷ്ട്രീയമെന്താണെന്ന ചോദ്യം ഉയര്‍ത്തുന്ന ഈ വീഡിയോ അവസരവാദമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്നും വെളിപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍