UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അര്‍ണാബ് ഗോസ്വാമിയുടെ ചാനലിന്‍റെ പേര് മാറ്റി: ‘റിപ്പബ്ലിക്’ ഇനി ‘റിപ്പബ്ലിക് ടിവി’

അപ്പ് ലിങ്കിംഗിനും ഡൗണ്‍ലിങ്കിംഗിനും അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയിലാണ് ചാനലിന്റെ പേര് റിപ്പബ്ലിക് എന്നതില്‍ നിന്ന് റിപ്പബ്ലിക് ടിവി എന്ന് മാറ്റുന്നതായി അറിയിച്ചിരിക്കുന്നത്.

അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനല്‍ ‘റിപ്പബ്ലിക്’ പേര് മാറ്റി. റിപ്പബ്ലിക് ടിവി എന്നാണ് പേര് മാറ്റിയത്. ഇക്കാര്യം അറിയിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് അണ്ടര്‍ സെക്രട്ടറിക്ക് ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമി കത്ത് നല്‍കി. എആര്‍ജി ഔട്ട്‌ലയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ചാനലിന്റെ മാതൃ കമ്പനി. അപ്പ് ലിങ്കിംഗിനും ഡൗണ്‍ലിങ്കിംഗിനും അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയിലാണ് ചാനലിന്റെ പേര് റിപ്പബ്ലിക് എന്നതില്‍ നിന്ന് റിപ്പബ്ലിക് ടിവി എന്ന് മാറ്റുന്നതായി അറിയിച്ചിരിക്കുന്നത്.

ചാനലിന്റെ ലോഗോ അടക്കമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍ അപേക്ഷയോടൊപ്പം ചേര്‍ത്തിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. റിപ്പബ്ലിക് എന്ന പേര് വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനാല്‍ ചാനലിന് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ഐ ആന്‍ഡ് ബി മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ പേര് മാറ്റുന്നതായി അറിയിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍