UPDATES

അറസ്റ്റിലായ മന്ത്രവാദി ഡിസ്‌കോ ബാബയുടെ നൃത്തം എംഎല്‍എയുടെയും പോലീസിന്റെയും കൂടെ; പ്രതിഷേധവുമായി സാമൂഹിക മാധ്യമങ്ങള്‍

അഴിമുഖം പ്രതിനിധി

അറസ്റ്റിലായ മന്ത്രവാദി ഡിസ്‌കോ ബാബയുടെ നൃത്തം ആസ്വദിക്കുന്ന എംഎല്‍എയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധ തരംഗമാവുന്നു. അന്‍വര്‍ ഹുസൈന്‍ എന്ന ഡിസ്‌കോ ബാബ, മന്ത്രവാദത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

കസ്റ്റഡിയിലുള്ള ഡിസ്‌കോ ബാബ ഹൈന്ദരാബാദിലെ ചാര്‍മിനാര്‍ എംഎല്‍എയായ സയിദ് അഹമ്മദ് പാഷയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മുമ്പില്‍ അവതരിപ്പിച്ച നൃത്തത്തിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. ഡിസ്‌കോ ബാബയുടെ നൃത്തം വൈറലായതോടെ എംഎല്‍എയ്ക്കു, പോലീസിനെതിരെയും വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

ഡിസ്‌കോ വേഷത്തില്‍ നിന്നിരുന്ന ബാബയോടെ എന്തിനാണ് ഈ വേഷം ധരിച്ചിരിക്കുന്നതെന്ന എംഎല്‍എയുടെ ചോദ്യത്തിന് താന്‍ ഡിസ്‌കോ ഡാന്‍സറാണെന്നായിരുന്നു മറുപടി. എന്നാല്‍ തെളിയിക്കാനായി ഡാന്‍സുകളിച്ചു കാണിക്കണമെന്ന എംഎല്‍എയുടെ ആവിശ്യത്തെ തുടര്‍ന്നായിരുന്നു ഡിസ്‌കോ ബാബയുടെ നൃത്തം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍