UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരിലെ സംഘര്‍ഷാവസ്ഥ മുതലെടുക്കാന്‍ ലഷ്കര്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു; എന്‍ഐഎ

അഴിമുഖം പ്രതിനിധി

കശ്മീര്‍ താഴ്‌വരയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ മുതലെടുക്കാന്‍ ആയിരുന്നു ലഷ്കര്‍ ഇ തോയ്ബ തീവ്രവാദികളുടെ പദ്ധതി എന്ന് ദേശീയ അന്വേഷണ ഏജന്‍സി. കശ്മീരില്‍ നിന്നും പിടിയിലായ ലഷ്കര്‍ ഇ തോയ്ബ ഭീകരന്‍ ബഹാദൂര്‍ അലി കുറ്റസമ്മതം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിടെയാണ് ഏജന്‍സി ഐജി സഞ്ജീവ് കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുപ്വാര ഏറ്റുമുട്ടലില്‍ പിടികൂടിയ പാക് പൗരനും ലഷ്‌കര്‍-ഇ-തോയിബ ഭീകരനുമായ ബഹാദുര്‍ അലി ബഹാദൂര്‍ അലിയെ ജൂണ്‍ 30-ന് 12 ദിവസത്തേക്ക് പ്രത്യക എന്‍ഐഎ കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു. ഇയാളുടെ  കൂടെയുണ്ടായിരുന്ന ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഇന്ത്യന്‍ സൈന്യം പിടികൂടുന്ന രണ്ടാമത്തെ ഭീകരനാണ് ബഹാദൂര്‍ അലി. 

ജൂണ്‍ 11, 12 എന്നീ തീയതികളിലായിട്ടാണ് ഇയാള്‍ മറ്റു രണ്ടു ഭീകരരോടൊപ്പം അതിര്‍ത്തി കടന്നെത്തിയത്. ലഷ്ക്കര്‍ ഇ തോയ്ബയുടെ കീഴില്‍ മൂന്ന് തവണ പരിശീലനവും ബഹാദുര്‍ അലി നേടിയിരുന്നതായതും ഏജന്‍സി വ്യക്തമാക്കുന്നു. കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി മുപ്പത് മുതല്‍ 50 വരെ ട്രെയിനികളാണ് ഭീകര സംഘടനയുടെ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നതെന്നും പാക് സൈനിക ഉദ്യോഗസ്ഥര്‍ ഇവരുടെ തയ്യാറെടുപ്പുകള്‍ വീക്ഷിച്ചിരുന്നു എന്നും ബഹാദൂര്‍ അലി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

തദ്ദേശീയരോട് ചേരുക, പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ ലക്‌ഷ്യം. ഭീകരസംഘടനയുടെ ഫിദായീന്‍ അഥവാ ആത്മഹത്യാ മിഷനില്‍ ആയിരുന്നു ബഹാദൂര്‍ അലി.പ്രക്ഷോഭങ്ങള്‍ നടക്കുന്ന സമയം ഇയാള്‍ ഗ്രനേഡുകള്‍ എറിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍