UPDATES

വായന/സംസ്കാരം

ഡേവിഡ് ഹോക്ക്‌നിയുടെ ചിത്രത്തിന് 572 കോടി രൂപ; ജീവിച്ചിരിക്കുന്ന ഒരു കലാകാരന് കിട്ടുന്ന റെക്കോര്‍ഡ് തുക

1972-ലാണ് ഈ ചിത്രം ഹോക്ക്‌നി വരച്ചത്

80 മില്ല്യണ്‍ ഡോളറാണ് ഡേവിഡ് ഹോക്ക്‌നിയുടെ പെയ്ന്റിങിന് ലഭിച്ച് ലേല തുക. ജീവിച്ചിരിക്കുന്ന ഒരു കലാകാരന് കിട്ടുന്ന റെക്കോര്‍ഡ് തുകയാണിത്. ലേല വ്യാപാരങ്ങള്‍ കൈകാര്യം ചെയ്യുന്ന ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് എന്ന കമ്പനിയാണ് തുക പുറത്തുവിട്ടത്. ‘സ്വിമ്മിങ് പൂള്‍’ എന്ന ആ ചിത്രത്തിന്റെ നിലവിലുള്ള ഉടമ ബഹാമാസ് ദ്വീപിലെ കോടീശ്വരനും ടോട്ടന്‍ഹാം ഹോട്‌സ്പുര്‍ എന്ന ഫുട്‌ബോള്‍ ക്ലബിന്റെ ഉടമയുമായ ജോ ലൂയിസ് ആണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പച്ചപ്പാര്‍ന്ന കുന്നിന്റെ പശ്ചാത്തലത്തിലുള്ള ഒരു സ്വിമ്മിങ് പൂളില്‍ നീന്തിക്കൊണ്ടിരിക്കുന്ന ഒരു പുരുഷനെ നോക്കിനില്‍ക്കുന്ന മറ്റൊരു പുരുഷന്‍- ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ മുന്‍ കാമുകനായിരുന്ന പീറ്റര്‍ ഷെല്‍സിംഗറിനെയാണ് ഹോക്ക്‌നി വരച്ചത്. 1972-ലാണ് ഈ ചിത്രം ഹോക്ക്‌നി വരച്ചത്. ചരിത്രത്തിലെ ഏറ്റവും ആദരണീയരായ കലാകാരന്മാരുടെ കൂടെയാകും ഇനി ഡേവിഡ് ഹോക്ക്‌നിയുടെ സ്ഥാനവും.

കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന തുക ഇതുവരെ ലേലത്തില്‍ വിറ്റുപോയ ഹോക്ക്‌നിയുടെ ഏറ്റവും വിലപിടിച്ച ചിത്രത്തേക്കാള്‍ മൂന്ന് മടങ്ങാണ്. വില്‍പ്പന നടക്കുകയാണെങ്കില്‍ അത് ലോകറെക്കോര്‍ഡായിരിക്കും. ഈ വര്‍ഷം തന്നെ ന്യൂയോര്‍ക്കില്‍ 28.5 മില്ല്യണ്‍ ഡോളറിന് വിറ്റുപോയ പെസിഫിക് കോസ്റ്റ് ഹൈവേ, സാന്റാ മോണിക്ക എന്നീ ചിത്രങ്ങളാണ് ലേലത്തില്‍ വിറ്റുപോയ ഹോക്ക്‌നിയുടെ ഏറ്റവും വിലകൂടിയ ചിത്രങ്ങള്‍.

ലേലം നടന്നുകഴിഞ്ഞാല്‍ ജീവിച്ചിരിക്കുന്ന കലാകാരന്റെ ഏറ്റവും വിലപിടിച്ച പെയിന്റിങ്ങായി അത് മാറും. ഇതുവരെയുള്ള റെക്കോര്‍ഡ്, 2013-ല്‍ 58 മില്ല്യണ്‍ ഡോളറിന് വിറ്റുപോയ ജോഫ് കൂന്‍സിന്റെ സ്റ്റെയ്ന്‍ലെസ് സ്റ്റീലില്‍ തീര്‍ത്ത ‘ബലൂണ്‍ ഡോഗ്’-ആണ്. രണ്ടാമത് 2015-ല്‍ 46 മില്ല്യണ്‍ ഡോളറിന് വിറ്റുപോയ ജെര്‍ഹാഡ് റിച്ചറിന്റെ അബ്‌സ്ട്രാക്ടസ് ബില്‍ഡ് എന്ന ചിത്രമാണ്.

ക്രിസ്റ്റീസ് കമ്പനിയില്‍ പോസ്റ്റ് വാര്‍ ആന്റ് കണ്ടപററി ആര്‍ട്ട് വിഭാഗം മേധാവിയായ അലക്‌സ് റോട്ടര്‍ പറയുന്നത് ഹോക്ക്‌നിയുടെ ‘സ്വിമ്മിങ് പൂള്‍’ ആധുനിക കാലത്തെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്നാണ്. മനുഷ്യ ബന്ധങ്ങളിലെ സങ്കീര്‍ണതകള്‍ ഉജ്വലമായി കാണിക്കുന്ന ചിത്രമാണ് ഡേവിഡ് ഹോക്ക്‌നിയുടേതെന്നും റോട്ടര്‍, ദി ഗാര്‍ഡിയനോട് പറഞ്ഞു.

മൂന്ന് മീറ്റര്‍ വീതിയുള്ള ചിത്രം ബ്രിട്ടനിലും പാരിസിലെ സെന്റര്‍ പോംപിഡോയിലും ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയത്തിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നവംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് വില്‍പ്പന നടക്കുന്നതിന് മുമ്പ് ഹോങ്കോങ്ങിലും ലണ്ടനിലും ലോസ് ആഞ്ജല്‍സിലും കൂടി ചിത്രം പ്രദര്‍ശനത്തിന് വെക്കും.

പിക്കാസോ, ഷാഗെല്‍, മാത്തിസ്സെ, ലൂസിയന്‍ ഫ്രൂയ്ഡ് എന്നിവരുടെ ചിത്രങ്ങളും സ്വന്തമാക്കിയിട്ടുള്ള ആളാണ് ‘സ്വിമ്മിങ് പൂള്‍’-ന്റെ നിലവിലെ ഉടമയായ ലൂയിസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍