UPDATES

വായന/സംസ്കാരം

മൈക്കിള്‍ ജാക്‌സന്റെ ചരമവാര്‍ഷികം ആചരിച്ച് ദിവസങ്ങള്‍ക്കം പിതാവിന്റെ മരണം

2009 ജൂണ്‍ 25 ന് അന്തരിച്ച മൈക്കിള്‍ ജാക്‌സണിന്റെ ഒമ്പതാം ചരമ ദിനം അചരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ജോ ജാക്‌സന്റെ അന്ത്യം.

അന്തരിച്ച പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സന്റെ (89) അന്തരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു പാന്‍ക്രിയാറ്റിക്ക് കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്ന ജോ ജാക്‌സന്റെ മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 2009 ജൂണ്‍ 25 ന് അന്തരിച്ച മൈക്കിള്‍ ജാക്‌സണിന്റെ ഒമ്പതാം ചരമ ദിനം അചരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ജോ ജാക്‌സന്റെ അന്ത്യം. പ്രശസ്ത പോപ് ഗായികയും നടിയുമായ ജോയുടെ മകള്‍ ജാനറ്റ്, കൊച്ചുമക്കളായ ടാജ്, റാന്‍ഡി ജാക്‌സന്‍ എന്നിവരാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.

1928ല്‍ യുഎസിലെ ഫൗണ്ടന്‍ ഹില്ലിലായിരുന്നു ജോയുടെ ജനനം. അഞ്ചുമക്കളില്‍ ഇളയവനായിരുന്നു അദ്ദേഹം. കാതറിന്‍ സ്‌ക്രൂസ് ആണ് ഭാര്യ.

മെക്കിള്‍ ജാക്‌സന്‍ ഉള്‍പ്പെടെയുള്ള തന്റെ മക്കളെ ഉള്‍പ്പെടുത്തി 1956 ല്‍ ജോ ജാക്‌സന്‍ ആരംഭിച്ച സംഗീത ബാന്‍ഡിലൂടെയായിന്നും മൈക്കിള്‍ ജാക്‌സണ്‍ എന്ന പ്രതിഭയെ ലോകം തിരിച്ചറിയുന്നത്. മൈക്കിളിന് പുറമേ മക്കളായ ജാക്കി, ടിറ്റോ, ജര്‍മെയ്ന്‍, മാര്‍ലന്‍ എന്നിവരും പിതാവിന്റെ ബാന്‍ഡിന്റെ ഭാഗമായിരുന്നു. തന്റെ ഏഴാം വയസ്സിലായിരുന്നു മൈക്കിള്‍ ആദ്യമായി പിതാവിന്റെ ബാന്‍ഡില്‍ പാടുന്നത്.

ജീവിത്തില്‍ തികച്ചും പരുക്കനായ വ്യക്തിയായിരുന്നു  പിതാവ് ജോസ് ജാക്‌സണ്‍ എന്നായിരുന്നു പലപ്പോഴും മൈക്കിള്‍ ജാക്‌സന്റെ പ്രതികരണം. ഇദ്ദേഹത്തില്‍നിന്നും ക്രൂരമായി പീഡനങ്ങള്‍ മൈക്കിളിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നതായും, പിതാവിനോടുള്ള രൂപ സാദൃശ്യം മറയക്കാനാണ് മൈകിള്‍ ജാക്‌സണ്‍ പ്ലാസ്റ്റിക്ക് സര്‍ജറികള്‍ വിധേയനായിരുന്നതെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ മുത്തച്ഛനെക്കുറിച്ച് തികച്ചും തെറ്റിദ്ധാരണാപരമായ കാര്യങ്ങളാണ് ഇതുവരെ പ്രചരിച്ചതെന്ന് മരണം വിവരം പുറത്തുവിട്ടുകൊണ്ടുള്ള ട്വീറ്റില്‍ കൊച്ചുമകന്‍ ടാജ് ജാക്‌സന്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു ജോ ജാക്‌സന്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

https://www.azhimukham.com/michael-jackson-death-five-years/

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍