UPDATES

വായന/സംസ്കാരം

മന്ത്രി ജി.സുധാകരന്റെ കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം ഒരുങ്ങുന്നു

2.42 മിനിട്ട് ദൈര്‍ഘ്യമുള്ള കവിതയില്‍ കുട്ടനാടിന്റെ പശ്ചാത്തലമാണ് വിവരിച്ചിരിക്കുന്നത്

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം തയ്യാറാവുന്നു. മന്ത്രിയുടെ ഗണ്‍മാന്‍ രാജേഷ് കെ ആലപിക്കുന്ന കവിതയ്ക്ക് സംഗീതം നല്‍കുന്നത് കാസര്‍ഗോഡ്് സ്വദേശിയായ ബാബു പ്രസാദാണ്. മന്ത്രിയുടെ ഡ്രൈവറായ മുഹമ്മദ് ഷിബിന്‍ ഇദ്ദേഹത്തിന്റെ സുഹൃത്ത് ഷെബാബ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ കവിത വീഡിയോ സംവിധാനം ചെയ്യുന്നത് പരീത് പണ്ടാരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ ഗഫൂര്‍ വൈ.ഇല്യാസാണ്.

2.42 മിനിട്ട് ദൈര്‍ഘ്യമുള്ള കവിതയില്‍ കുട്ടനാടിന്റെ പശ്ചാത്തലമാണ് വിവരിച്ചിരിക്കുന്നത്. കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം നടത്തുമ്പോള്‍ തനി കുട്ടനാട്ടുകാരനായി മന്ത്രി സുധാകരനും ക്യാമറക്ക് മുന്നിലെത്തുന്നുണ്ട്. ഓഗസ്റ്റ് അഞ്ചിന് ഷൂട്ടിങ് ആരംഭിക്കും. നെഹ്രുട്രോഫി വള്ളംകളിക്ക് മുന്നോടിയായി കവിതയുടെ വീഡിയോ ലോഞ്ചിങ് നടത്താനാണ് പദ്ധതി.

മന്ത്രി ജി.സുധാകരനുമായുള്ള അടുപ്പമാണ് ഗഫൂര്‍ വൈ.ഇല്യാസിനെ കവിതയുടെ ദൃശ്യാവിഷ്‌കാരം ചെയ്യാന്‍ എത്തിച്ചത്. ‘മേരാ നാം ഗുണ്ട’ എന്ന രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഗഫൂര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍