UPDATES

വായന/സംസ്കാരം

96000000 രൂപയ്ക്ക് വിറ്റുപോയ ചിത്രം അവിടെ വെച്ച് തന്നെ ചിത്രകാരന്‍ നശിപ്പിച്ചു!/ വീഡിയോ

പ്രശസ്ത ബ്രിട്ടിഷ് കലാകാരന്‍ ബാന്‍സ്‌കി വരച്ച ‘ഗേള്‍ വിത്ത് ബലൂണ്‍’ എന്ന ചിത്രം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഫ്രെയ്മില്‍ നിന്നും നെടുകെ കീറി താഴേക്ക് പതിക്കുകയായിരുന്നു.

കലാചരിത്രത്തിലെ ഏറ്റവും സാഹസികമായൊരു പ്രകടനത്തിനാണ് ലണ്ടനിലെ സോത്ത്‌ബൈ ലേല വില്‍പന കേന്ദ്രം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. പ്രശസ്ത ബ്രിട്ടിഷ് കലാകാരന്‍ ബാന്‍സ്‌കി വരച്ച ‘ഗേള്‍ വിത്ത് ബലൂണ്‍’ എന്ന ചിത്രം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഫ്രെയ്മില്‍ നിന്നും നെടുകെ കീറി താഴേക്ക് പതിക്കുകയായിരുന്നു. ഒരു ബില്യണിലധികം പൗണ്ടിന് (ഏകദേശം 96000000 ഇന്ത്യന്‍ രൂപ) ലേലം ചെയ്തതിന് തൊട്ടുപിറകെയാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്.

ചിത്രത്തിന്റെ ഫ്രെയിമില്‍ ഘടിപ്പിച്ചിരുന്ന റിമോട്ട് ഡിവൈസിന്റെ സഹായത്തോടെ താന്‍തന്നെയാണ് അത് നശിപ്പിച്ചതെന്ന വിശദീകരണവുമായി ബാന്‍സ്‌കിതന്നെ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നത്.
വന്‍ തുകയ്ക്ക് വിറ്റുപോയ പെയിന്റിങ് തങ്ങളുടെ കണ്‍മുന്നില്‍ വച്ച് ഉടന്‍തന്നെ നശിപ്പിക്കപ്പെടുന്നത് കണ്ട് സോത്ത്‌ബൈയില്‍ ഉണ്ടായിരുന്നവര്‍ ഞെട്ടിത്തരിച്ച് നില്‍ക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ചിത്രം വാങ്ങിയ ആളുമായി തങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും, തുടര്‍ നടപടികളെക്കുറിച്ച് ആലോചിച്ചു വരികയാണെന്നും സോത്ത്‌ബൈ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. അതേസമയം പെയിന്റിങ് വാങ്ങിയ വ്യക്തിയുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ലേലം അധികൃതര്‍ വിസമ്മതിച്ചു.

കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ഏറ്റവും മികച്ച ആര്‍ട്ടായി വോട്ടിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട പെയിന്റിങാണ് ‘ഗേള്‍ വിത്ത് ബലൂണ്‍’. കിഴക്കന്‍ ലണ്ടനിലെ ഷോര്‍ഡിച് ഗ്രേറ്റ് ഈസ്റ്റേണ്‍ സ്ട്രീറ്റിലെ ഒരു മതിലിലാണ് ഈ ചിത്രം ആദ്യം വരച്ചിരുന്നത്. പറന്നു പൊങ്ങി നില്‍ക്കുന്ന ബലൂണ്‍ എത്തിപ്പിടിക്കാനായി കൈ ഉയര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടിയാണ് ചിത്രത്തില്‍.

ബ്രിസ്റ്റോളില്‍ ജനിച്ച ബാന്‍സ്‌കിയുടെ യഥാര്‍ത്ഥ സ്വത്വത്തെ കുറിച്ച് വലിയ ഊഹാപോഹങ്ങള്‍ നിലവിലുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ഔദ്യോഗികമായി വെളിപ്പെടുത്തപ്പെട്ടിട്ടില്ല. യുകെയിലെ കെട്ടിടങ്ങളുടെ ചുമരുകളിലുടനീളം പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.

‘പത്മാവത്’ കാരണമായി; അതിക്രമസമരങ്ങള്‍ക്കെതിരെയുള്ള സുപ്രീം കോടതി വിധിയ്ക്കു പിന്നില്‍ കേരളത്തിലെ ഈ പ്രാദേശിക ചലച്ചിത്രക്കൂട്ടായ്മയാണ്

അവർ നമ്മുടെ സഹോദരന്മാരാണ്, അവർ രോഗവിമുക്തരാകേണ്ടത് ഒരു സാമൂഹികാവശ്യമാണ്; ‘സംഘപരിവാര്‍ സൈബര്‍ ഗുണ്ടകളെ’ കുറിച്ച് എസ് ശാരദക്കുട്ടി

മുങ്ങിയ ചൈനീസ് നടി ഒടുവില്‍ പൊങ്ങിയപ്പോള്‍; എക്‌സ്-മെന്‍, അയണ്‍ മാന്‍ 3 താരത്തിന് ചൈന ഇട്ട പിഴ 966 കോടി രൂപ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍