UPDATES

വായന/സംസ്കാരം

മാനുഷികവും അമാനുഷികവുമായ ആശയവിനിമയങ്ങളെ കേന്ദ്രീകരിച്ച് മോച്ചുവും സുവാനി സൂരിയും

സാങ്കേതികവിദ്യയുടെ പരിണാമത്തിലൂടെ വിവിധ പ്രമേയങ്ങളെ ബന്ധിപ്പിക്കാനാണ് ആര്‍ട്ടിസ്റ്റ് ശ്രമിക്കുന്നത്. വിടവുകള്‍, കുഴലുകള്‍, തുടങ്ങി അതിരുകളുള്ള തലങ്ങളെക്കുറിച്ചുള്ള പഠനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണിത്.

ശബ്ദം, അനിമേഷന്‍, എഴുത്ത് എന്നിവയിലൂടെ മാനുഷികവും അമാനുഷികവുമായ ആശയവിനിമയങ്ങളെ അവതരിപ്പിക്കുകയാണ് ആര്‍ട്ടിസ്റ്റുകളായ സുവാനി സൂരിയും മലയാളിയായ മോച്ചുവും. മനുഷ്യയിടത്തിലെ ഡിജിറ്റര്‍ സ്വാധീനത്തെയാണ് നിര്‍മ്മതി ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടക്കമുള്ള നവീന സാങ്കേതികവിദ്യ കൊണ്ട് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്.

കൊച്ചി-മുസിരിസ് ബിനാലെയുടെ വേദിയായ കാശി ടൗണ്‍ഹൗസിലാണ് സമ്മിശ്ര മാധ്യമസഹായത്തോടെ ഒരുക്കിയിരിക്കുന്ന ഈ പ്രതിഷ്ഠാപനം സ്ഥാപിച്ചിട്ടുള്ളത്. സിനിമ സ്‌റ്റൈല്‍ സ്‌പെഷ്യല്‍ ഇഫക്ട്‌സ്, മെഷീന്‍ തിങ്കിംഗ്, അല്‍ഗോരിതം, ന്യൂട്രല്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ഈ പ്രതിഷ്ഠാപനം.മാനുഷികവും അമാനുഷികവുമായ ആശയവിനിമയത്തിനിടയ്ക്ക് ഉണ്ടാകുന്ന ചില സംവേദനാശീലമുള്ള മൂര്‍ത്തവും അമൂര്‍ത്തവുമായ ഘടങ്ങളെയാണ് ഈ സൃഷ്ടി പ്രതിനിധാനം ചെയ്യുന്നതെന്ന് 36-കാരനായ മോച്ചു പറഞ്ഞു.

പ്രശസ്തമായ കലാസൃഷ്ടികളെ മോച്ചുവിന്റെ വീഡിയോ ചെറുതായെങ്കിലും അലോസരപ്പെടുത്തുന്നുണ്ട്. ഏകദൃശ്യമായ വിവരങ്ങളെ ഇത് തിരസ്‌ക്കരിക്കുകയുംം ചെയ്യുന്നു. അനിമേഷനിലൂടെയുള്ള ജാമ്യതീയ രൂപങ്ങള്‍, ഇരുണ്ടയിടം, സുഷിരങ്ങള്‍ എന്നിവയെല്ലാം സംവേദന ശീലങ്ങളിലെ വിടവുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സാങ്കേതികവിദ്യയുടെ പരിണാമത്തിലൂടെ വിവിധ പ്രമേയങ്ങളെ ബന്ധിപ്പിക്കാനാണ് ആര്‍ട്ടിസ്റ്റ് ശ്രമിക്കുന്നത്. വിടവുകള്‍, കുഴലുകള്‍, തുടങ്ങി അതിരുകളുള്ള തലങ്ങളെക്കുറിച്ചുള്ള പഠനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണിത്. മെഷീന്‍ ലേണിംഗ്, അല്‍ഗോരിതമിക് ചിത്രങ്ങള്‍, സിനിമയിലെ സ്‌പെഷ്യല്‍ ഇഫക്ട്‌സ് എന്നിവയ്ക്കും ഇതില്‍ പ്രാധാന്യമുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ മോച്ചു പറഞ്ഞു.

ശബ്ദത്തിലടിസ്ഥാനമാക്കിയ വിവിധ തലങ്ങളാണ് മോച്ചുവിന്റെ സഹപ്രവര്‍ത്തകനായ സൂരിയ്ക്ക് താത്പര്യം. ഹെഡ്‌ഫോണിന്റെ സഹായത്തോടെയാണ് ഈ ശബ്ദങ്ങള്‍ കേള്‍ക്കേണ്ടത്. സംവേദന വിടവുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനു വേണ്ടി കാര്‍ട്ടൂണില്‍ നിന്നും ആശയ വിനിമയങ്ങളില്‍ നിന്നുമുള്ള ശബ്ദം ഉപയോഗിച്ചിരിക്കുന്നു.

യന്ത്രങ്ങള്‍ മനുഷ്യനെ നിയന്ത്രിക്കുന്ന കാലം വിദൂരമല്ലെന്ന പ്രതീതി ജനപ്രിയ മാധ്യമങ്ങളിലൂടെ ജനിപ്പിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് മോച്ചു പറഞ്ഞു. ഈ വാദം എത്ര കണ്ട് ജനകീയമാണെങ്കിലും അത്തരം പ്രവചനങ്ങളിലേക്ക് കടന്നു പോകാന്‍ തങ്ങളുടെ സൃഷ്ടി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍