UPDATES

വായന/സംസ്കാരം

ലി സെന്‍ഹുവ ക്യൂറേറ്റ് ചെയ്യുന്ന ഡോക്യുമെന്ററി-വീഡിയോ ആര്‍ട്ട് ചലച്ചിത്രവാരം കൊച്ചിയില്‍

പരിണാമത്തിന്റെ കാലഘട്ടത്തിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങളാണ് ഡോക്യുമെന്ററികളിലെ പ്രമേയം

കൊച്ചി-മുസിരിസ് ബിനാലെയില്‍ ചൈനീസ് എഴുത്തുകാരിയും നിര്‍മ്മാതാവുമായ ലി സെന്‍ഹുവ ക്യൂറേറ്റ് ചെയ്യുന്ന ഡോക്യുമെന്ററി-വീഡിയോ ആര്‍ട്ട് ചലച്ചിത്രവാരം ഇന്നാരംഭിക്കും(ചൊവ്വാഴ്ച). ബിനാലെ നാലാം ലക്കത്തിന്റെ ഭാഗമായി ബിനാലെ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന ആര്‍ട്ടിസ്റ്റ് സിനിമ വിഭാഗത്തിലാണ് ഡോക്യുമെന്ററി-വീഡിയോ ആര്‍്ട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡിലെ ബിനാലെ പവലിയനിലാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുന്നത്. ഡോക്യുമെന്റേഷന്‍ ഇന്‍ ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്ന് പേരിട്ടിരിക്കുന്ന വിഭാഗത്തില്‍ ഫെബ്രുവരി 5 മുതല്‍ 9 വരെ 5 ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ജു ആന്‍കിയുടെ ദേര്‍സെ സ്‌ട്രോംഗ് വിന്‍ഡ് ഇന്‍ ബീജിംഗ് (ഫെബ്രു 5), പോയറ്റ് ഓണ്‍ ബിസിനസ് ട്രിപ്പ്(ഫെബ്രു 6), ഷെന്‍ ഷാവോമിന്റെ ഐ ആം ചൈനീസ്(ഫെബ്രു 7), ഹി സിയാംഗ്യുവിന്റെ ദി സ്വിം(ഫെബ്രു 8), വാങ് ബിങിന്റെ മിസ്സിസ് ഫാങ്(ഫെബ്രു 9) എന്നിവയാണ് ചിത്രങ്ങള്‍.

ബീജിംഗിലെ ലബോറട്ടറി ആര്‍ട്ടിന്റെ സ്ഥാപകന്‍ കൂടിയായ ലീ സെന്‍ഹുവ ഹോങ് കോങിലെ ആര്‍ട്ട്‌ബേസലിന്റെ ക്യൂറേറ്റര്‍ കൂടിയാണ്. പരിണാമത്തിന്റെ കാലഘട്ടത്തിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങളാണ് ഡോക്യുമെന്ററികളിലെ പ്രമേയമെന്ന് ക്യൂറേറ്റര്‍ ലീ പറഞ്ഞു. മാനുഷികവും കലാപരവുമായ വീക്ഷണങ്ങളെ സൂക്ഷിച്ചുവയ്ക്കുന്നതില്‍ ഡോക്യുമെന്ററികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍