UPDATES

വായന/സംസ്കാരം

വാന്‍ഗോഗിന്റെ ചിത്രം ചോദിച്ച വൈറ്റ് ഹൌസിന് സ്വര്‍ണ്ണം കൊണ്ടുള്ള ക്ലോസറ്റ് നല്‍കാമെന്ന് മറുപടി

‘ലാന്‍സ്‌കേപ്പ് വിത്ത് സ്‌നോ’ എന്ന ചിത്രം വേണമെന്നായിരുന്നു വൈറ്റ് ഹൌസിന്റെ ആവശ്യം

വിന്‍സന്റ് വാന്‍ഗോഗിന്റെ പ്രശസ്ത ചിത്രമായ ‘ലാന്‍സ്‌കേപ്പ് വിത്ത് സ്‌നോ’ വേണമെന്ന് വൈറ്റ് ഹൗസ്. അത്ര വേണ്ടെന്നും വേണമെങ്കില്‍ ഒരു സുവര്‍ണ ക്ലോസെറ്റ് കൊണ്ട് തൃപ്തിപ്പെട്ടുകൊള്ളാനും ഗുഗ്ഗെന്‍ഹെയ്ം മ്യൂസിയം. ഒരു മനുഷ്യന്‍ തന്റെ പട്ടിയുമായി വയലിലൂടെ നടക്കുന്ന ദൃശ്യം ചിത്രീകരിച്ചിരിക്കുന്ന വാന്‍ഗോഗിന്റെ 1888ലെ പ്രശസ്ത ചിത്രം വാങ്ങാനാണ് വൈറ്റ് ഹൗസ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കലാസ്ഥാപനമായ ഗുഗ്ഗെന്‍ഹെയ്മിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വൈറ്റ് ഹൗസിന്‍രെ ഈ ആവശ്യം ഗുഗ്ഗെന്‍ഹെയ്മിന്റെ മുഖ്യ ക്യൂറേറ്റര്‍ നാന്‍സി സ്‌പെക്ടര്‍ നിരസിച്ചു. പകം മൗറീസ്യോ കറ്റെലാന്‍ സൃഷ്ടിച്ച ശില്‍പമായ സുവര്‍ണ്ണ ക്ലോസെറ്റ് വേണമെങ്കില്‍ വൈറ്റ് ഹൗസിന് കുറച്ചുകാലത്തേക്ക് വാടകയ്ക്ക് നല്‍കാമെന്നാണ് സ്‌പെക്ടറുടെ നിലപാട്.

വൈറ്റ് ഹൗസില്‍ ഈ ക്ലോസെറ്റ് സ്ഥാപിക്കാന്‍ പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ ഗുഗ്ഗെന്‍ഹെയ്ം തന്നെ ചെയ്യുമെന്നും സ്‌പെക്ടര്‍ ഉറപ്പു നല്‍കി. വളരെ വിലപിടിപ്പുള്ള ശില്‍പമാണെങ്കിലും അതെങ്ങിനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിനെ കുറിച്ച് തങ്ങള്‍ പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു. 18 ക്യാരറ്റ് സ്വര്‍ണ്ണത്തിലാണ് ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ട്രംപിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് മുമ്പ് തന്നെ ശില്‍പത്തിന്റെ ആശയം തന്റെ മനസിലുണ്ടായിരുന്നുവെന്നാണ് ശില്‍പിയായ കറ്റാലെന്‍ പറയുന്നത്. 1917ല്‍ മാര്‍സെല്‍ ഡ്യൂകാമ്പ് സൃഷ്ടിച്ച ഫൗണ്ടന്‍ എന്ന കലാശില്‍പമാണ് തനിക്കിതിന് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍