സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്തുന്നതിനും അവയുടെ ബിസിനസ് സാധ്യതകള്‍ വിപുലീകരിക്കുന്നതിനും മികച്ച പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും ഉപകരിക്കുന്ന ഇന്‍വെസ്റ്റര്‍ കഫേയില്‍ ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്കിലെ നിക്ഷേപകരും വെഞ്ച്വര്‍ ക്യാപിറ്റല്‍ പങ്കാളികളും പങ്കെടുക്കും.
സ്റ്റാര്‍ട്ടപ് നിക്ഷേപകരുമായി നേരിട്ട് ആശയവിനിമയം നടത്തി സംരംഭകത്വത്തിന്‍റെ പുതുവഴികള്‍ തേടാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) ഇന്‍വെസ്റ്റര്‍ കഫെ സംഘടിപ്പിക്കുന്നു.
എല്ലാ മാസത്തിലെയും അവസാന ബുധനാഴ്ചകളില്‍ കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സിലാണ് ഇതിന് അവസരം ഒരുങ്ങുക.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്തുന്നതിനും അവയുടെ ബിസിനസ് സാധ്യതകള്‍ വിപുലീകരിക്കുന്നതിനും മികച്ച പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും ഉപകരിക്കുന്ന ഇന്‍വെസ്റ്റര്‍ കഫേയില്‍ ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്കിലെ നിക്ഷേപകരും വെഞ്ച്വര്‍ ക്യാപിറ്റല്‍ പങ്കാളികളും പങ്കെടുക്കും. ഈ മാസം നടക്കുന്ന ഇന്‍വെസ്റ്റര്‍ കഫെയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ച്ച് 25 വരെ https://startupmission.
ചുരുക്കപട്ടികയില്‍ ഇടം നേടുന്ന സ്റ്റാര്‍ട്ടപ്പുകളെ മോക്ക് പിച്ചിന് ക്ഷണിക്കുകയും തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്നവയെ ഇന്‍വെസ്റ്റര്‍ കഫെയില്‍ പങ്കെടുപ്പിക്കുകയും ചെയ്യും.
നാലു നിക്ഷേപ ഫണ്ടുകളുടെ 1,000 കോടി രൂപ നിക്ഷേപം ലഭ്യമാകുന്നതിലൂടെ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മികച്ച സ്റ്റാര്‍ട്ടപ് അന്തരീക്ഷം നിലവില്‍ വരുമെന്ന് കേരള ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ വ്യക്തമാക്കി.
അടുത്തിടെ നടന്ന ടെണ്ടര്‍ നടപടികളിലൂടെ യൂണികോണ്‍ ഇന്ത്യ വെഞ്ച്വേര്‍സ്, എക്സീഡ് ഇലക്ട്രോണ്‍ ഫണ്ട്, ഇന്ത്യന്‍ എ്ഞ്ചല്‍ നെറ്റ്വര്‍ക്ക്, സ്പെഷ്യല്‍ ഇന്‍സെപ്റ്റ് ഫണ്ട് എന്നിവയെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു.
കരാര്‍പ്രകാരം അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഇതിന്‍റെ 25 ശതമാനം തുക നിക്ഷേപിക്കപ്പെടുന്നതിലൂടെ 2022 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും സംസ്ഥാനത്തിന് ഏറ്റവും കുറഞ്ഞത് 300 കോടിരൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.