UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീ ശ്രീ രവിശങ്കറിന്റെ സ്ഥാപനത്തിന് 120 കോടി രൂപ പിഴ

അഴിമുഖം പ്രതിനിധി

ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നേതൃത്വം നല്‍കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന് 120 കോടി പിഴ. ഫൌണ്ടേഷന്റെ നേതൃത്വത്തില്‍  മാര്‍ച്ച് 11 മുതല്‍ 13 വരെ ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന വേള്‍ഡ് കള്‍ച്ചര്‍ ഫെസ്റ്റിവലിനായി യമുനാ നദീ തീരത്തെ ജൈവവ്യവസ്ഥയെ ആകെ തകിടം മറിച്ചു എന്ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. പരിസ്ഥിതി പ്രവര്‍ത്തകനായ മനോജ്‌ മിശ്ര നല്‍കിയ പരാതിയിന്മേലാണ് നടപടി. ചടങ്ങ് ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഈ തുക ട്രൈബ്യൂണലിന് കൈമാറണം എന്നാണ് ഉത്തരവ്. ലഭിക്കുന്ന തുകയുപയോഗിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ജൈവവ്യവസ്ഥ പുനസ്ഥാപിക്കാനാണ് തീരുമാനം. ആയിരം ഏക്കര്‍ വിസ്തൃതിയുള്ള വേദിക്കായി അനേകം മരങ്ങള്‍ വെട്ടിനിരത്തുകയും സ്വാഭാവികമായുള്ള സസ്യജാലങ്ങളെ നീക്കം ചെയ്യുകയുമുണ്ടായി എന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍