UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഹക് എക്സിബിഷന്‍: സാമൂഹ്യ പ്രതിബദ്ധതയ്ക്കായൊരു കൈകോര്‍ക്കല്‍

Avatar

മുഹ്സീന കൈതകോട്

കലാപ്രദര്‍ശനങ്ങളുടെ പുതിയൊരു മാനം തേടുകയണ് ”ART FOR MEHAC” ചിത്രപ്രദര്‍ശനം. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണത്തിനായി ഇത്തരം ധാരാളം പരിപാടികള്‍ അഗോള തലത്തില്‍ കാലങ്ങളായി നടന്നുവരുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഈ രീതി അത്ര പ്രചാരത്തിലില്ല എന്നുള്ളിടത്താണ് ‘ART FOR MEHAC” പ്രസക്തമാകുന്നത്. ചിത്രപ്രദര്‍ശത്തിന് സാമൂഹ്യ പ്രതിബദ്ധതയുടെ പുതിയ സാധ്യത തുറക്കുന്നതോടൊപ്പം സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനവും ധനസമാഹരണവും കുറേക്കൂടെ സുതാര്യമാക്കുകയുമാണ് മെഹകിന്റെ ലക്ഷ്യം.

മാനസിക വൈകല്യമുള്ളവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് Mental Helth Care & Research (മെഹക്) ഫൗണ്ടേഷന്‍. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന മാനസിക വൈകല്യമുള്ളവരുടെ പരിചരണത്തിനും, അവരുടെയും കുടുബത്തിന്റെയും ക്ഷേമത്തിനു വേണ്ടിയും ദക്ഷിണ ഡല്‍ഹിയിലെ മെഹ്റോളി ആസ്ഥാനമാക്കി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയാണ് മെഹക്.

മെഹകിന്റെ സേവനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് അമ്പതില്‍പ്പരം ചിത്രകാരന്മാര്‍ ഡല്‍ഹിയിലെ India international center annexe art gallery- യില്‍ ഈയിടെ ഒരുമിച്ചു ചേര്‍ന്നിരുന്നു. ”ഒരു നര്‍ത്തകിയുടെ ചിലങ്കയോ, എഴുത്തുകാരുടെ പേനയോ തുടങ്ങി എന്തും നമുക്ക് ഇത്തരമൊരു പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കാം. കലകാരന്മാര്‍ക്ക് സമൂഹത്തോടുള്ള സ്‌നേഹവും ഉത്തരവാദിത്വവും പൂര്‍ത്തീകരിക്കാന്‍ ഇതൊരു ലളിത മാര്‍ഗമാണ്’; പ്രശസ്ത ചിത്രകാരനും പ്രദര്‍ശനത്തിലെ അംഗവുമയ മുരളി നാഗപ്പുഴ പറയുന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായതില്‍ ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയുമുണ്ട് ഈ കൂട്ടായ്മയ്ക്ക് പ്രത്യേകതകളേറെ. ആര്‍ട്ടിസ്റ്റ് നമ്പൂതിരി മുതല്‍ പത്തുവയസുകാരന്‍ അനുജത് കുമാര്‍ വരെ വ്യത്യസ്ത തലത്തില്‍ നിന്നുള്ള ചിത്രമെഴുത്തുകാര്‍ ഇവിടെ ഒരുമിച്ച് അണിചേരുന്നു. വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് ഇതൊരു നല്ല അവസരമാണ്. ഇന്ത്യയുടെ പല കോണുകളില്‍ നിന്നുള്ള പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ ഒരുമിച്ചു കാണാം എന്നുള്ളത് കൗതുകമുണര്‍ത്തുന്ന വേറൊരു വസ്തുത. അപര്‍ണ കൗര്‍, റിയാസ് കോമു, അച്യുതന്‍ കൂടല്ലൂര്‍, ബാര ഭാസ്‌കരന്‍ തുടങ്ങി പ്രശസ്തരുടെ ഒരു നീണ്ട നിര പ്രദര്‍ശനത്തിനുണ്ടായിരുന്നു. പങ്കജ് മിസ്ത്രിയുടെ ഫോട്ടോഗ്രഫുകളും ബാലന്‍ നമ്പ്യാരുടെ ശില്പവും പ്രര്‍ദശനത്തിന് ചാരുതയേകി.

ഫെബ്രുവരി 25 മുതല്‍ 28 വരെയായിരുന്നു പ്രദര്‍ശനം. ‘മെഹക് പ്രവര്‍ത്തകരുമായി വളരെ കാലത്തെ പരിചയമുണ്ട്, അതിനാലാണ് വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിച്ചത്. എങ്കിലും വളരെ നല്ല വിജയമായതില്‍ സന്തോഷമുണ്ട് ‘: ഇരുപത്തിയഞ്ചു വര്‍ഷത്തോളമായി ഈ രംഗത്തു പ്രവര്‍ത്തിച്ചു വരുന്ന ക്യുറേറ്റര്‍ അനുപം കമ്മത്ത് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍