UPDATES

വായന/സംസ്കാരം

‘ആത്മീയതയുടെ ചിത്രഭാഷ്യം’: ആധ്യാത്മിക വര്‍ണ്ണചിത്രങ്ങളുടെ ചിത്രപ്രദര്‍ശനം ആരംഭിച്ചു

ബ്രഹ്മവിദ്യ, ലളിത സഹസ്രനാമത്തിന്റെ ചിത്രരൂപം, നചികേതസ്സ് ഉള്‍പ്പെടുന്ന കഠോപനിഷത്ത് തുടങ്ങിയവയാണ് ചിത്രങ്ങളായി വരച്ചിരിക്കുന്നത്.

‘ആത്മീയതയുടെ ചിത്രഭാഷ്യം’ ആധ്യാത്മിക വര്‍ണ്ണചിത്രങ്ങളുടെ ചിത്രപ്രദര്‍ശനം ആരംഭിച്ചു. റിട്ടയേര്‍ഡ് കേണല്‍ വി പി കെ നായരുടെ ആത്മീയ ചിത്രങ്ങളുടെ പ്രദര്‍ശനം വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട് ഗാലറിയില്‍ ചിത്രകാരന്‍ സദു അലിയൂര്‍ ഉത്ഘാടനം ചെയ്തു. വി പി കെ നായരുടെ ചിത്ര ശേഖരത്തില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.

രാമായണത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ ആസ്പദമാക്കിയുളള ചിത്രങ്ങള്‍ക്കൊപ്പം ശിവന്റെ കോസ്മിക് നൃത്തം, ശങ്കര കൃതികളുടെ ചിത്രവ്യാഖ്യാനം, കുണ്ഡലിനി യോഗ പരമ്പരയിലെ വ്യത്യസ്ത ചിത്രങ്ങള്‍, ബ്രഹ്മവിദ്യ, ലളിത സഹസ്രനാമത്തിന്റെ ചിത്രരൂപം, നചികേതസ്സ് ഉള്‍പ്പെടുന്ന കഠോപനിഷത്ത് തുടങ്ങിയവയാണ് ചിത്രങ്ങളായി വരച്ചിരിക്കുന്നത്.

വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട് ഗാലറിക്ക് തന്റെ ഇരുപതോളം ചിത്രങ്ങള്‍ വി പി കെ നായര്‍ സൗജന്യമായി നല്‍കി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ചോമ്പാല്‍ ആര്‍ട് ഗ്യാലറിക്കുവേണ്ടി ചിത്രങ്ങള്‍ ഏറ്റുവാങ്ങി.

യോഗാചാര്യന്‍ കൂടിയായ വി പി കെ നായര്‍ തന്റെ എണ്‍പത്തി രണ്ടാമത്തെ വയസ്സിലും സജീവമാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വി പി കെ നായര്‍ 34 വര്‍ഷങ്ങള്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച ആളാണ്.

വി പി കെ നായര്‍ ഫോണ്‍ 04712222652, 9388828902

“സാര്‍.. സെക്‌സ്, ലോകത്ത് ഏറ്റവും വികാരവും സുഖവുമുള്ള ഒന്നല്ലേ.. പിന്നെ എങ്ങനെ ഇത് വൃത്തികെട്ട ജോലിയാകും?”

ചിത്രങ്ങള്‍ വരച്ച് സര്‍ക്കാരില്‍ നിന്ന് ഒരു ഗ്രാമത്തെ രക്ഷിച്ച 96കാരനായ ‘റെയിന്‍ബോ ഗ്രാന്‍പാ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍