UPDATES

വായന/സംസ്കാരം

ഭൂമിയെ പോലെ ജീവിതത്തെ ഇത്രയധികം പിന്തുണയ്ക്കുന്ന മറ്റൊരു ഗ്രഹമില്ല ; രാകേഷ് ശര്‍മ്മ

ഇന്ന് 15 മില്യണ്‍ ഡോളര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 6 ദിവസം ബഹിരാകാശത്ത് പോകാം.

മനുഷ്യന്റെ വാസത്തിനനുയോജ്യമായ മറ്റൊരു ഗ്രഹം പ്രപഞ്ചത്തിലൊരിടത്തുമില്ലെന്ന് ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ. ഭൂമിയെ പോലെ ജീവിതത്തെ ഇത്രയധികം പിന്തുണയ്ക്കുന്ന മറ്റൊരു ഗ്രഹമില്ല. ഭൗതികമായി മാത്രമല്ല മാനസികമായും ജീവിതത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഇടമാണ് ഭൂമിയെന്നും അദ്ദേഹം പറഞ്ഞു. കനകക്കുന്നില്‍ ഇന്നലെ ആരംഭിച്ച, ഡിസി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പേസസ് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ ടൂറിസം അതിന്റെ ഏറ്റവുമുയര്‍ന്ന വളര്‍ച്ചാനിരക്കിലാണ്. ഇന്ന് 15 മില്യണ്‍ ഡോളര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 6 ദിവസം ബഹിരാകാശത്ത് പോകാം. അതുകൊണ്ടുതന്നെ ബഹിരാകാശസഞ്ചാരം ഒരു നേട്ടമെന്ന നിലയക്കപ്പുറം കടന്നുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബഹിരാകാശം ഏറ്റവും വലിയ പഠനമേഖലയാണ്. അതെന്താണെന്ന് അറിയാനുള്ള ത്വര മനുഷ്യനെ മഥിക്കുകയാണ്.

ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നേടാന്‍ കഴിയുന്നതിലധികം നേട്ടങ്ങള്‍ ഈ രംഗത്ത് കൈവരിക്കാന്‍ രാജ്യങ്ങള്‍ ഒന്നിച്ചുനിന്നാല്‍ സാധിക്കും. റഷ്യ അതിന് മുന്‍കൈ എടുക്കുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. 8 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ അനുഭവങ്ങളും അദ്ദേഹം സദസ്സില്‍ പങ്കുവച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍