UPDATES

വായന/സംസ്കാരം

വിവിധ മനോഭാവങ്ങളിലൂടെയുള്ള സ്ത്രീയുടെ യാത്രകളുമായി ‘സമര്‍പ്പണ്‍’

സമര്‍പ്പണില്‍ 4 വയസുമുതല്‍ 65 വയസുവരെയുള്ള നര്‍ത്തകരാണ് അരങ്ങിലെത്തുന്നത്.

മുദ്ര സെന്റര്‍ ഫോര്‍ ഡാന്‍സ് അവതരിപ്പിക്കുന്ന സമര്‍പ്പണ്‍ എന്ന ന്യത്തസന്ധ്യ ഈ മാസം 30ന് എറണാകുളം തൃപ്പൂണിത്തുറ ജെടിപാക്കില്‍ ഒരുങ്ങുന്നു. 70-ലധികം നര്‍ത്തകരാണ് അരങ്ങിലെത്തുന്നത്. കഥക്, ഭരതനാട്യം, കളരി, മോഡേണ്‍ ഡാന്‍സ്, യോഗ ഇവയെല്ലാം ചെര്‍ന്നതാണ് സമര്‍പ്പണ്‍. 6.30നാണ് ഈ നൃത്തവിരുന്ന് ആരംഭിക്കുന്നത്. സമര്‍പ്പണ്‍ എന്ന ഈ കലാവിരുന്നില്‍ 4 വയസുമുതല്‍ 65 വയസുവരെയുള്ള നര്‍ത്തകരാണ് അരങ്ങിലെത്തുന്നത്.

വിവിധമേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വനിതകളെ ആദരിക്കുന്ന ചടങ്ങ് കൂടിയാണ് സമര്‍പ്പണ്‍. നിഷ ജോസ് (സാമൂഹ്യ പ്രവര്‍ത്തക), രൂപ ജോര്‍ജ് (യുവസംരംഭക, സാമൂഹ്യപ്രവര്‍ത്തക), ടാനിയ എബ്രഹാം (മാധ്യമപ്രവര്‍ത്തക), വിദ്യാ രാജു (പാമ്പു പിടുത്തകരിലെസ്ത്രീ സാന്നിദ്ധ്യം), രശ്മി ദിപക് (അമര ഫൗണ്ടേഷന്‍ സ്ഥാപക), മാളു ഷെയ്ക (വേമ്പനാട്ടുകായല്‍ നീന്തി റെക്കോര്‍ഡ് സ്വന്തമാക്കിയ ആദ്യവനിത) എന്നിവരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്.

നാട്യശാസ്ത്രത്തിലെ അഷ്ടനായിക സങ്കല്‍പ്പത്തില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ടൊരുക്കുന്ന സ്ത്രീ സ്ഥിതി എന്ന നൃത്താവിഷ്‌കാരവും ‘സമര്‍പ്പണി’ല്‍ ചെയ്യുന്നുണ്ട്. വിവിധ മനോഭവങ്ങളിലൂടെയുള്ള സ്ത്രീയുടെ യാത്രയാണ് സ്ത്രീ സ്ഥിതിയെന്നും മുദ്ര സെന്റര്‍ ഫോര്‍ ഡാന്‍സിന്റെ ഡയറക്ടറും നര്‍ത്തകിയുമായ സുശീല പൈ പറയുന്നു.

ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വരറാവു, നിറപറ ചെയര്‍മാന്‍ കെ കെ കര്‍ണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പണ്‍ ഉദ്ഘാടനം ചെയ്യും. മുദ്ര സെന്റര്‍ ഫോര്‍ ഡാന്‍സിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സമര്‍പ്പണ്‍ അരങ്ങിലെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍