UPDATES

വായന/സംസ്കാരം

അന്യഭാഷാ ഗാനങ്ങളുടെ മാധുര്യം പകര്‍ന്ന് വൈഷ്ണവിയും സംഘവും

കൊച്ചി-ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി അവതരിപ്പിച്ചു വരുന്നത്. പരിപാടിയുടെ 262-ാമത് ലക്കമായിരുന്നു ഇത്.

മലയാളത്തിലെ യുവ സംഗീതജ്ഞര്‍ക്ക് അന്യഭാഷാ ഗാനങ്ങളോടുള്ള പ്രതിപത്തി സാന്ത്വന സംഗീത പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡസിന്റെ വിവിധ ലക്കങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. കേരളത്തിലെ ഗാനാലാപന ശാഖയുടെ വൈവിദ്ധ്യമായിരുന്നു ബുധനാഴ്ച എറണാകുളം ജനറലാശുപത്രിയില്‍ നടന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഗീത പരിപാടിയിലൂടെ വ്യക്തമായത്.

കൊച്ചി-ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി അവതരിപ്പിച്ചു വരുന്നത്. പരിപാടിയുടെ 262-ാമത് ലക്കമായിരുന്നു ഇത്. മട്ടാഞ്ചേരി ടിഡി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വൈഷ്ണവി, അമച്വര്‍ ഗായകനായ അനീഷ് റഹീം, പ്രൊഫഷണല്‍ ഗായകനായ രജീഷ് എന്നിവരാണ് പാടാനെത്തിയത്.

മതങ്ങള്‍ മനുഷ്യനെ സൃഷ്ടിച്ചു…, എന്ന ഗാനവുമായി രജീഷാണ് പരിപാടി തുടങ്ങിയത്. ഇന്നെനിക്ക് പൊട്ടുകുത്താന്‍…, എന്ന ഗാനമാണ് വൈഷ്ണവി ആദ്യം പാടിയത്. വാ ദിയാ മേരാ ദാമന്‍…, എന്ന ഗാനം അനീഷ് ആലപിച്ചു. ആകെ പാടിയ 15 പാട്ടുകളില്‍ പകുതിയലധികം അന്യഭാഷാ ഗാനങ്ങളായിരുന്നു. പ്രമദവനം..,ഹൃദയസരസ്സിലേ…,നീ മധുപകരൂ.., ആകാശമാകേ…,(രാജേഷ്), എന്നീ ഗാനങ്ങള്‍ക്കൊപ്പം പെണ്ണാളേ പെണ്ണാളേ…, എന്ന സംഘഗാനവും ഗായകര്‍ അവതരിപ്പിച്ചു.

ബോയ് രെ പപ്പി ഹരാ…, നീ താനെ പുന്നഗൈ മന്നന്‍.., സത്യം ശിവം സുന്ദരം…, ബഹുത്ത് പ്യാര് കര്‍ത്തീ ഹൈ…, എന്നീ ഗാനങ്ങളാണ് വൈഷ്ണവി പാടിയത്. സാന്ത്വന സംഗീതമെന്ന പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്ന് ഈ കൊച്ചുകലാകാരി പറഞ്ഞു. കിടപ്പിലായ രോഗികളെ കാണുമ്പോള്‍ വലിയ മാനസിക വിഷമമാണ് നേരിട്ടു കൊണ്ടിരുന്നത്. സംഗീതത്തിലൂടെ അവര്‍ക്ക് സാന്ത്വനം നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വൈഷ്ണവി പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍