UPDATES

വായന/സംസ്കാരം

പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നാടക ക്യാമ്പുമായി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

ഫെബ്രുവരി 23, 24 തിയ്യതികളില്‍ മാനന്തവാടിയില്‍

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എടച്ചേരി ആഗ് തിയറ്റര്‍ ആര്‍ട്സിന്റെ സഹകരണത്തോടെ വയനാട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നാടക ക്യാമ്പ് ഫെബ്രുവരി 23, 24 തിയ്യതികളില്‍ മാനന്തവാടിയില്‍ നടക്കും. ഫെബ്രുവരി 23നു രാവിലെ 10.30നു കേരള സ്റ്റേറ്റ് ഭാരത് സ്കൌട്സ് ആന്‍ഡ് ഗൈഡ്സ് ജില്ല കേന്ദ്രത്തില്‍ മാനന്തവാടി എം എല്‍ എ ഓ ആര്‍ കേളു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരിക്കും. പ്രശസ്ത നാടക സംവിധായകനും നടനുമായ മനോജ് നാരായണനാണ് ക്യാമ്പ് ഡയറക്ടര്‍.

രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കുട്ടികളുടെ നാടകത്തിന്റെ വിവിധ ഘടകങ്ങള്‍ കോര്‍ത്തിണക്കിയ പരിശീലന പരിപാടിയില്‍ മെയ്യൊരുക്കം, കളിയൊരുക്കം, രചനാപാഠം, രംഗോപകരണങ്ങളുടെ നിര്‍മ്മിതി എന്നീ മേഖലയില്‍ പരിശീലനം നല്‍കും. ക്യാമ്പിന്റെ രണ്ടാം ദിവസം കുട്ടികള്‍ തയ്യാറാക്കുന്ന നാടകങ്ങളുടെ അവതരണം നടക്കും.

24നു നടക്കുന്ന സമാപന സമ്മേളനം മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്യും. സബ് കളക്ടര്‍ ഉമേഷ് എന്‍ എസ് കെ ഐ എ എസ് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.

പരിപാടിയില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ജാനമ്മ കുഞ്ഞുണ്ണി, ജനപ്രതിനിധികള്‍, നാടക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍