UPDATES

വായന/സംസ്കാരം

ആദിവാസി കുട്ടികള്‍ക്ക് നാടക ക്യാമ്പുമായി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം, ഇടിഞ്ഞാര്‍ ഗവ: ട്രൈബല്‍ ഹൈസ്‌കൂളിലാണ് ക്യാമ്പ്

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്കായി ത്രിദിന നാടകക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, ഇടിഞ്ഞാര്‍ ഗവ: ട്രൈബല്‍ ഹൈസ്‌കൂളിലാണ് ക്യാമ്പ്. ഡിസംബര്‍ 28,29,30 തീയതികളിലായി നടക്കുന്ന ക്യാമ്പിലേക്ക് പതിനാറ് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷനായിരിക്കും. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാര ജേതാവ് മിനോണ്‍ ജോണ്‍ ആണ് മുഖ്യാതിഥിയായി എത്തുന്നത്. ഡോ: ബി.ബാലചന്ദ്രനാണ് ക്യാമ്പ് ഡയറക്ടര്‍.

അഭിനയത്തിന്റെ നിറഭേദങ്ങള്‍ പരിചയപ്പെടുത്തുന്ന അരങ്ങ്, നാടകത്തിനുവേണ്ട സാമഗ്രി കളുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്ന ഒരുക്കൂട്ട്, നാടകത്തിന്റെ ഈണവും താളവും മാറ്റുരയ്ക്കുന്ന പാട്ടൊരുക്ക് എന്നിവയാണ് പ്രധാന സെഷനുകള്‍. സതീശന്‍ കോട്ടയ്ക്കല്‍, മഞ്ജു കോഴിക്കോട്, വത്സല നിലമ്പൂര്‍, ജിതിന്‍, മിലന്‍, യദു എന്നിവരാണ് സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്.

ഒന്നാം ദിവസമായ ഡിസംബര്‍ 28, വ്യാഴാഴ്ച വൈകുന്നേരം കോമഡി ഉത്സവം ഫെയിം അഖിലയും സംഘവും അവതരിപ്പിക്കുന്ന കോമഡി നൈറ്റ് എന്ന കലാപരിപാടി ഉണ്ടായി രിക്കും. രണ്ടാം ദിവസമായ ഡിസംബര്‍ 29, വെള്ളിയാഴ്ച വൈകുന്നേരം ജയചന്ദ്രന്‍ കടമ്പനാട് കുട്ടികള്‍ക്കായി നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും.

മൂന്ന് ദിവസത്തെ പരിശീലനത്തിനൊടുവില്‍ കുട്ടികള്‍ തങ്ങളുടേതായ നാടകങ്ങള്‍ക്ക് രൂപം കൊടുക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ജനുവരി മൂന്നാം തീയതി സോപാനം നാടകക്കളരി സന്ദര്‍ശനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കിയിട്ടുണ്ട്. 30-ാം തീയതി നടക്കുന്ന സമാപന സമ്മേളനം ബഹു: എം.എല്‍.എ. ഡി.കെ.മുരളി ഉദ്ഘാടനം ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍